Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഷ​റ​ഫി​യ മേ​ഖ​ല കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഷ​റ​ഫി​യ മേ​ഖ​ല കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഷ​റ​ഫി​യ മേ​ഖ​ല കു​ടും​ബ​സം​ഗ​മം

അ​ബ്​​ദു​ൽ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.


ജി​ദ്ദ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഷ​റ​ഫി​യ മേ​ഖ​ല കു​ടും​ബ​സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ ഹ​റാ​സാ​ത്തി​ലെ വി​ല്ല​യി​ൽ ന​ട​ന്ന സം​ഗ​മം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൗ​ദി ദേ​ശീ​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് ക​ണ്ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​ർ​ഘ​നാ​ള​ത്തെ പ്ര​വാ​സ​ത്തി​നി​ട​യി​ലെ വി​വി​ധ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് യൂ​സു​ഫ് ഹാ​ജി, എ.​പി.​എം. മു​ഹ​മ്മ​ദ​ലി, അ​ൻ​വ​ർ ത​ല​ശ്ശേ​രി എ​ന്നി​വ​രെ യ​ഥാ​ക്ര​മം ഷ​ഫീ​ഖ് മേ​ലാ​റ്റൂ​ർ, അ​ബ്​​ദു​ൽ ജ​ലീ​ൽ നെ​ട്ടൂ​ർ, അ​ബ്​​ദു​ൽ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സം​ഗ​മ​ത്തി​ൽ മു​തി​ർ​ന്ന​വ​രു​ടെ ഗാ​ന​മേ​ള​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ഷെ​ജീ​ന ജ​ലീ​ൽ ഒ​രു​ക്കി​യ ഒ​പ്പ​ന ആ​യി​ഷ മ​ൻ​ഹ, ഫൈ​ഹ സു​ബൈ​ദ, കെ. ​ഫൈ​ഹ, ഹ​ന മെ​ഹ്‌​റി​ൻ, റം​സി ജ​ബി​ൻ, റ​യ്യ ജ​ബി​ൻ, സ​ഹ്‌​റ ജ​സീ​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. അ​ഫ് റാ​സ്‌ സി​ദാ​ൻ ഫാ​സി​ൽ, ഫൈ​സ സു​ബൈ​ദ, ഫി​സാ​ൻ അ​ഹ്മ​ദ്, ഫി​ൽ​സ, ജ​സ ന​ഈം, രി​സ് വ ​സൈ​ന​ബ്, സം​റാ ജ​സീ​ർ എ​ന്നി​വ​ർ വെ​ൽ​ക്കം ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ചു. മു​ഹ്സി​ന, സി​താ​ര, സ്വ​ദീ​ഖ എ​ന്നി​വ​ർ കൊ​റി​യോ​ഗ്രാ​ഫ​ർ​മാ​രാ​യി​രു​ന്നു. ഷാ​ഹി​ദ നി​സാ​ർ ഒ​രു​ക്കി​യ സം​ഘ​ഗാ​നം ഫാ​ത്തി​മ ന​ഷ, ഫാ​ത്തി​മ ഹ​ന, മ​റി​യം റ​യ്യാ​ൻ എ​ന്നി​വ​ർ ആ​ല​പി​ച്ചു. ഷ​ഫീ​ദ ഒ​രു​ക്കി​യ ഡാ​ൻ​സ് മു​ഹ​മ്മ​ദ് ന​ഹാ​നും വി.​പി. മു​ബ​ശി​റ ഒ​രു​ക്കി​യ ഡാ​ൻ​സ് അ​സാ അ​ന​സും അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ് അ​ബാ​ൻ, മു​ഹ​മ്മ​ദ് നെ​ഹാ​ൻ എ​ന്നി​വ​ർ സം​ഘ​ഗാ​ന​വും മു​ഹ​മ്മ​ദ് അ​ബാ​ൻ ല​ഘു പ്ര​സം​ഗ​വും അ​വ​ത​രി​പ്പി​ച്ചു. അ​ബ്​​ദു​ൽ ജ​ലീ​ൽ നെ​ട്ടൂ​ർ, സാ​ദി​ഖ​ലി തു​വ്വൂ​ർ, എ​ൻ.​കെ അ​ശ്റ​ഫ്, അ​ബ്​​ദു​ൽ വാ​ഹി​ദ്, അ​മ​ൻ ഫൈ​സ​ൽ, റ​സ​ൽ ക​ണ്ണൂ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ശി​ഹാ​ബു​ദ്ദീ​ൻ ക​രു​വാ​ര​ക്കു​ണ്ട് സ്വ​ന്തം ക​വി​ത​യും എ​ൻ.​കെ അ​ശ്റ​ഫ് ക്വി​സും അ​വ​ത​രി​പ്പി​ച്ചു. സൈ​നു​ൽ ആ​ബി​ദ്, നൗ​ഷാ​ദ് നി​ടോ​ളി, അ​മീ​ർ ത്വാ​ഹ, സ​ലാം മാ​സ്റ്റ​ർ, കു​ട്ടി മു​ഹ​മ്മ​ദ്, ഇ​സ്ഹാ​ഖ്, റ​ഫീ​ല സൈ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhaPravasi Welfare
News Summary - Organized by Pravasi Welfare Sharafia Mekhla Kutumbasangam
Next Story