ഇമാം ബുഖാരി മദ്റസ പാരൻറ്സ് മീറ്റ് സംഘടിപ്പിച്ചു
text_fieldsജിദ്ദ ശറഫിയ്യ ഇമാം ബുഖാരി മദ്റസ പാരൻറ്സ് മീറ്റിൽ കെ.ടി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തുന്നു
ജിദ്ദ: ശറഫിയ്യയിൽ പ്രവർത്തിക്കുന്ന ഇമാം ബുഖാരി മദ്റസ പാരൻറ്സ് മീറ്റ് സംഘടിപ്പിച്ചു. അർധവാർഷിക പരീക്ഷ ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച സംഗമത്തിൽ പുതിയ സാഹചര്യങ്ങളിലെ പാരൻറിങ്ങിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് കെ.ടി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്ക് ധാർമികതയുടെ ആദ്യപാഠങ്ങൾ പകർന്നുനൽകേണ്ടത് രക്ഷിതാക്കളാണെന്നും ഏറ്റവും അടിസ്ഥാന പാഠശാല വീടാണെന്നും അദ്ദേഹം ഉണർത്തി. ധാർമികമൂല്യങ്ങളുടെ തകർച്ചക്ക് സോഷ്യൽ മീഡിയയുടെ അതിപ്രസരം സാരമായി ബാധിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ ഇക്കാര്യത്തിൽ ജാഗരൂകരാവേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മദ്റസ രക്ഷാധികാരി എ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി. അബ്ദുസലീം രക്ഷിതാക്കളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകി. നസ്ഹ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

