Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ഗാ​ന്ധി​സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി ഗാ​ന്ധി​സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി വാ​ഴ​ക്കാ​ട് മ​ണ്ഡ​ലം ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​സ്മൃ​തി കെ.​ടി.​എ. മു​നീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: മ​ഹാ​ത്മ​ജി​യു​ടെ പേ​രും അ​ദ്ദേ​ഹ​ത്തി​‍െൻറ കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​ണ് ഇ​ന്നും ആ​ർ.​എ​സ്.​എ​സി​‍െൻറ​യും ബി.​ജെ.​പി​യു​ടെ​യും പേ​ടി​സ്വ​പ്ന​മെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ച​രി​ത്ര താ​ളു​ക​ളി​ൽ​നി​ന്ന് ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്നും മ​ഹാ​ത്മ​ജി​യു​ടെ ആ​ശ​യ​വും സ​ന്ദേ​ശ​വും പി​ന്തു​ട​ർ​ന്നാ​ൽ മാ​ത്ര​മേ വ​ർ​ഗീ​യ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി വാ​ഴ​ക്കാ​ട് മ​ണ്ഡ​ലം ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​സ്മൃ​തി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഗ​ഫൂ​ർ ബി​ച്ച അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, അ​ഹ​മ്മ​ദ് ചെ​മ്പ​ൻ, ഷ​രീ​ഫ് മു​ണ്ടു​കു​ഴി, അ​ഷ്‌​റ​ഫ് വാ​ഴ​യി​ൽ, ഇ​ബ്രാ​ഹിം ചെ​റു​വാ​ഴൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​കെ. അ​ൻ​വ​ർ സ്വാ​ഗ​ത​വും എ.​ടി. സ​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC saudi
Next Story