മൈത്രി ജിദ്ദ സ്തനാർബുദ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു
text_fieldsമൈത്രി ജിദ്ദ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ വെബിനാറിൽനിന്ന്
ജിദ്ദ: ലോക സ്തനാർബുദ മാസാചരണത്തിെൻറ ഭാഗമായി കലാ സാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ സ്തനാർബുദ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു.ഡോ. വിനീത പിള്ള വിഷയം അവതരിപ്പിച്ചു. വർത്തമാന സാഹചര്യത്തിൽ ആരംഭ ദശയിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ് സ്തനാർബുദമെന്നും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയാണ് സ്ത്രീകൾ ചെയ്യേണ്ടതെന്നും അവർ ഓർമിപ്പിച്ചു.
രണ്ടുമണിക്കൂർ നീണ്ട വെബിനാറിൽ സംശയ നിവാരണത്തിന് അവസരമുണ്ടായിരുന്നു. സൗദി അറേബ്യക്ക് പുറമെ ഇന്ത്യ, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും വെബിനാറിൽ പങ്കെടുത്തു.മൈത്രി പ്രസിഡൻറ് ബഷീർ അലി പരുത്തിക്കുന്നൻ, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് എന്നിവർ സംസാരിച്ചു. പ്രിയ റിയാസ്, പ്രീത അജയകുമാർ, നൂറുന്നിസ ബാവ, ബർകത്ത് ഷരീഫ് എന്നിവർ നേതൃത്വം നൽകി. ജോയൻറ് സെക്രട്ടറി തുഷാര ഷിഹാബ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

