മലർവാടി ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു
text_fieldsമലർവാടി ജിദ്ദയിൽ നടത്തിയ വാട്സ്ആപ് പ്രശ്നോത്തരിയിൽ കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് വിജയികളായ സുമയ്യ ശമീം, ആയിഷ റാൻസി, കെ.വി. ആയിഷ
ജിദ്ദ: മലർവാടി ജിദ്ദ നോർത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വാട്സ്ആപ് പ്രശ്നോത്തരി സംഘടിപ്പിച്ചു. തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ കുട്ടികൾക്കായി നടത്തിയ പരിപാടിയിൽ കിഡ്സ് വിഭാഗത്തിൽ വഫ ഫാത്വിമ, സൽവ മയ്മൂൻ, മുഹമ്മദ് സാനി, എമിൻ മുഹമ്മദ്, രിസാൻ മുഹമ്മദ് എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ സമ നൗഫൽ, ഉമർ റഫീഖ്, ഹാനി ഹംദാൻ, ഇഷാൻ തൂമ്പിൽ, ഷെസ ഷഫീഖ് എന്നിവരും ജൂനിയർ വിഭാഗത്തിൽ ഫാത്വിമ ഫിൽദ, നുഹ റഫീഖ്, റൈഹാന ഷമീം, ഉമറുൽ ഫാറൂഖ്, ബയാൻ നിസാം, സിംറ മറിയം എന്നിവരും ജേതാക്കളായി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ വാട്സ്ആപ് പ്രശ്നോത്തരിയിൽ സുമയ്യ ശമീം, ആയിഷ റാൻസി, കെ.വി. ആയിഷ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി. പരിപാടിക്ക് പി.കെ. സഹീർ, മലർവാടി മെേൻറഴ്സ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

