ജിദ്ദ സാറ ബേക്കറി പ്രവാസി സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ സാറ ബേക്കറിയിൽ ജോലിചെയ്തിരുന്ന മലയാളി തൊഴിലാളികൾ അരീക്കോട്ട് സംഗമിച്ചപ്പോൾ
ജിദ്ദ/അരീക്കോട്: ജിദ്ദയിലെ സാറ ബേക്കറിയിൽ ജോലിചെയ്തിരുന്ന മലയാളി തൊഴിലാളികൾ നാട്ടിൽ സംഗമിച്ചു. മലപ്പുറം അരീക്കോടുവെച്ച് നടന്ന സംഗമം മുൻ ജനറൽ മാനേജർ പൊന്മള അബ്ദുലത്തീഫ് മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. മുൻ ജനറൽ മാനേജർ സിറാജ് മണ്ടോട്ടിൽ വേങ്ങര അധ്യക്ഷത വഹിച്ചു. അബൂബക്കർ മുസ് ലിയാർ വീതനശേരി, മായിൻ മുസ് ലിയാർ കോഡൂർ, ഹംസ ഹാജി കുന്നുംപുറം, ഇസ്മായിൽ മുസ് ലിയാർ പൊന്മള, നാസർ പൊന്മള എന്നിവർ ആശംസകൾ നേർന്നു. സംഗമ ഉപഹാരം അബൂബക്കർ മുസ് ലിയാരിൽ നിന്നും ഹനീഫ വേങ്ങര ഏറ്റുവാങ്ങി. മുഹമ്മദലി കോഡൂർ സ്വാഗതവും അബ്ദുസമദ് വണ്ടൂർ നന്ദിയും പറഞ്ഞു. സകരിയ്യ പുൽപറ്റ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

