ജിദ്ദ കേരള കലാസാഹിതി ബിസിനസ് വെബിനാർ സംഘടിപ്പിച്ചു
text_fieldsജിദ്ദ കേരള കലാസാഹിതി സംഘടിപ്പിച്ച ബിസിനസ് വെബിനാറിൽ നിന്ന്
ജിദ്ദ: കോവിഡ് കാലത്ത് പ്രവാസം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കെ അവയെ അതിജീവിക്കാനും നാട്ടിൽ പുതിയ ബിസിനസ് സംരംഭങ്ങളാരംഭിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിനുമായി ജിദ്ദ കേരള കലാസാഹിതി ബിസിനസ് വെബിനാർ സംഘടിപ്പിച്ചു. 'പ്രവാസികൾക്കൊരു സംരംഭക ജാലകം' എന്ന ശീർഷകത്തിൽ നടന്ന വെബിനാർ മാധ്യമപ്രവർത്തകനും കേരള കലാസാഹിതി രക്ഷാധികാരിയുമായ മുസാഫിർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര സർക്കാറിന് കീഴിലുളള ചെറുകിട വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജി.എസ്. പ്രകാശ് നയിച്ച വെബിനാറിൽ കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിലെ ഉപമേധാവി റഹ്മത്തലി, അഹ്മദാബാദ് ആസ്ഥാനമായുള്ള സംരംഭക സംഘാടന ഗവേഷണ സ്ഥാപന മേധാവി ശിവൻ അമ്പാട്ട്, നോർക്ക കൊച്ചി മേഖലാ മേധാവി കെ.ആർ. രജീഷ്, പരിശീലകനും സംരംഭക സംഘാടകനുമായ അഭിലാഷ് നാരായണൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോയ് മാത്യു, അഷ്റഫ് കുന്നത്ത്, നിഷാദ് എന്നിവർ സംസാരിച്ചു. കെ.വി. സന്തോഷ് സ്വാഗതവും ജി.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

