ഫ്രീഡം അറ്റ് മിഡ്നൈറ്റ് സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് പരിപാടിയിൽനിന്ന്
ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ധീര രക്തസാക്ഷികൾക്ക് സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഒത്തുകളിച്ച് നടത്തിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ജിദ്ദയിൽ ഫ്രീഡം അറ്റ് മിഡ്നൈറ്റ് സംഘടിപ്പിച്ചു. ഷറഫിയയിൽ സംഘടിപ്പിച്ച പരിപാടി ഒ.ഐ.സി.സി സ്ഥാപക നേതാവ് അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്തു.ആക്റ്റിങ് പ്രസിഡന്റ് അസീസ് ലാക്കൽ അധ്യക്ഷതവഹിച്ചു. ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിനകത്ത് തന്നെയുള്ള ഫാസിസ്റ്റുകൾ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണി ഉണ്ടാക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. 'വോട്ട് ചോരി' കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് 'സിഗ്നേച്ചർ ഫോർ ഡെമോക്രസി' എന്ന പേരിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.
ജില്ല ആസ്ഥാനങ്ങളിൽ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ഫ്രീഡം ലൈറ്റ് പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ലൈറ്റ് ഫോർ ഫ്രീഡം എന്ന പേരിൽ ദീപശിഖകളേന്തിയുള്ള പരിപാടിയും സംഘടിപ്പിച്ചു. ഇസ്മായിൽ കൂരിപ്പൊയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അലിബാപ്പു, സന്തോഷ് കാളികാവ് , ഗിരീഷ് കാളികാവ്, സൽമാൻ ചോക്കാട്, തസ്ലിം തിരുവാലി, തൽഹത്ത് നസീഫ്, അൻവർ ബാബു ചോക്കാട്, ഇർഷാദ് ആലപ്പുഴ, ഫൈസൽ മക്കരപ്പറമ്പ്, നൗഫൽ വണ്ടൂർ, മുഹമ്മദ് ഓമാനൂർ എന്നിവർ സംസാരിച്ചു. കമാൽ കളപ്പാടൻ സ്വാഗതവും യു.എം ഹുസൈൻ മലപ്പുറം നന്ദിയും പറഞ്ഞു. സി.പി മുജീബ് നാണി, സാജു റിയാസ്, സമീർ പാണ്ടിക്കാട്, ഉസ്മാൻ കുണ്ടുകാവ്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

