‘കാൻഡിൽ ഓഫ് ഹോപ്പ്’ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ നടന്ന ‘കാൻഡിൽ ഓഫ് ഹോപ്പ്’ കൂട്ടായ്മയുടെ സൗഹൃദ സംഗമത്തിൽ സുഹൈറുദ്ദീൻ നൂറാനി സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്നാക്ക ഗ്രാമീണ സമൂഹങ്ങളുടെയും സമഗ്ര ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘കാൻഡിൽ ഓഫ് ഹോപ്പ്’ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
ശറഫിയ എം.ആർ.എ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വ്യവസായ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. സുഹൈറുദ്ദീൻ നൂറാനി, ‘കാൻഡിൽ ഓഫ് ഹോപ്പ്’ അക്കാദമിക് ഡയറക്ടർ ഡോ. ലുഖ്മാനുൽ ഹകീം എന്നിവർ വിഷയാവതരണം നടത്തി.
ഗ്രാമീണ മേഖലകളിലെ നിരാലംബരും സാമൂഹികമായി പിന്നാക്കവുമായ വിഭാഗങ്ങളെ ശാക്തീകരിച്ച് മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 15 വർഷത്തോളമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ സുഹൈറുദ്ദീൻ നൂറാനി വിശദീകരിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, സ്വയം തൊഴിൽ, വനിതാ ശക്തീകരണം തുടങ്ങിയ മേഖലകളിൽ നടന്നുവരുന്ന പദ്ധതികളിൽ ലക്ഷക്കണക്കിന് ആളുകൾ ഗുണഭോക്താക്കളാണ്. ഇനിയും സേവനങ്ങൾ എത്തിച്ചേരേണ്ട വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ സാഹചര്യങ്ങളെ കുറിച്ച് അധ്യക്ഷത വഹിച്ച ‘കാൻഡിൽ ഓഫ് ഹോപ്പ്’ ജിദ്ദ ചെയർമാൻ നാസർ വെളിയങ്കോട് വിശദീകരിച്ചു. സി.ഇ.ഒ ജലീൽ കണ്ണമംഗലം സ്വാഗതവും റഊഫ് പൂനൂർ നന്ദിയും പറഞ്ഞു. ഹിഫ്സുറഹ്മാൻ ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

