രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ (ട്രിവ)യുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡൻറ് ഷഹനാസ് ചാറയം, സെക്രട്ടറി ശ്രീലാൽ സുഗതകുമാർ, ചാരിറ്റി കൺവീനർ നാസർ കല്ലറ, എക്സിക്യൂട്ടിവ് അംഗം ജെ.എസ്. ആരോമൽ, ഉപദേശകസമിതി അംഗങ്ങളായ റഫീഖ് വെമ്പായം, റാസി കോരാണി എന്നിവർക്കുപുറമെ അംഗങ്ങളായ അനിൽ മലയടി, അരുൺ കാരക്കോണം, ദിലീപ് കുമാർ, ജസ്റ്റിൻ ദേവസ്യ, കിരൺ രാജ്, നവാസ്, രാജേഷ് കാരക്കോണം, സജീവ് സ്വാമിനാഥൻ, സനിൽ കുമാർ, സദു രാമകൃഷ്ണൻ, സിദ്ദീഖ് അബൂബക്കർ, വിജേഷ് ബാൽരാജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

