Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ക​ലാ സാ​ഹി​ത്യ...

ത​നി​മ ക​ലാ സാ​ഹി​ത്യ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ത​നി​മ ക​ലാ സാ​ഹി​ത്യ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഹി​ജ്‌​റ അ​തി​ജീ​വ​ന​ത്തി​െൻറ പ്ര​ചോ​ദ​ന​മാ​ണ് എ​ന്ന വി​ഷ​യ​ത്തി​ൽ ത​നി​മ ജി​ദ്ദ സൗ​ത്ത് സോ​ൺ സം​ഘ​ടി​പ്പി​ച്ച ക​ലാ സാ​ഹി​ത്യ സാ​യാ​ഹ്ന​ത്തി​ൽ​നി​ന്ന്

ജി​ദ്ദ: 'ഹി​ജ്‌​റ അ​തി​ജീ​വ​ന​ത്തി​െൻറ പ്ര​ചോ​ദ​ന​മാ​ണ്' എ​ന്ന വി​ഷ​യ​ത്തി​ൽ ത​നി​മ ജി​ദ്ദ സൗ​ത്ത് സോ​ൺ ഓ​ൺ​ലൈ​ൻ ക​ലാ സാ​ഹി​ത്യ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. സി​ജി മോ​ട്ടി​വേ​ഷ​ന​ൽ ട്രെ​യി​ന​ർ കെ.​ടി. അ​ബൂ​ബ​ക്ക​ർ ഉ​ദ്‌​ഘാ​ട​നം​ചെ​യ്തു. അ​തി​ജീ​വ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു ജ​ന​ത​ക്ക് വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ പ​രി​ത്യാ​ഗം നി​ർ​ബ​ന്ധ​മാ​ണെ​ന്നും അ​തി​ന് സ​ന്ന​ദ്ധ​രാ​വാ​ത്ത​വ​ർ​ക്ക് പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ് ന​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​ച​ക​ന്മാ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ ഇ​ത്ത​രം പ​രി​ത്യാ​ഗ​ങ്ങ​ളു​ടെ മ​ഹി​ത മാ​തൃ​ക​ക​ൾ ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​കാ​ൻ വി​ശ്വാ​സി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഷ​മീം ഇ​സ്സു​ദ്ദീ​ൻ, എ.​പി. ശി​ഹാ​ബ്, അ​ബൂ ത്വാ​ഹി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​സ്‌​ലീ​മ അ​ഷ്‌​റ​ഫ് ക​ഥ​യും ഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദ് ക​വി​ത​യും അ​വ​ത​രി​പ്പി​ച്ചു. സാ​ദി​ഖ​ലി തു​വ്വൂ​ർ, നൗ​ഷാ​ദ് മു​ക്കം, കെ.​എം. അ​നീ​സ്, റ​ബീ​അ ഷ​മീം എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. നി​സാ​ർ ക​രു​വാ​ര​കു​ണ്ട് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. റൂ​ഹൈം മൂ​സ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanimaliterature evening
Next Story