ഫുട്ബാൾ പ്രവചന മത്സരം സംഘടിപ്പിച്ചു
text_fieldsജെ.എസ്.സി, ഐ.എസ്.എം അക്കാദമി ജിദ്ദ സംഘടിപ്പിച്ച ഫുട്ബാൾ മത്സര പ്രവചന മത്സരത്തിൽ വിജയികളായ ഗോപിക അനിൽ കുമാറും പാർഥിവ് പ്രവീണും സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു
ജിദ്ദ: യൂറോപ്യൻ ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ മത്സരത്തിെൻറ ഫൈനലിനോടനുബന്ധിച്ച് ജെ.എസ്.സി, ഐ.എസ്.എം അക്കാദമി ജിദ്ദ പ്രവചന മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പാർഥിവ് പ്രവീണും ഗോപിക അനിൽകുമാറും വിജയികളായി. പത്തോളം പേർ പ്രോത്സാഹന സമ്മാനത്തിനർഹരായി. ജനപങ്കാളിത്തത്തോടെ നടന്ന പ്രവചന മത്സരത്തിൽ അഞ്ഞുറിൽ പരം ആളുകൾ പങ്കെടുത്തു. കോവിഡ് ലോക് ഡൗൺ കാലത്ത് െജ.എസ്.സി, ഐ.എസ്.എം അക്കാദമി നാലോളം ഓൺലൈൻ ഫുട്ബാൾ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ജാഫർ അഹമ്മദ്, പ്രവീൺ പദ്മൻ, അസ്കർ തുടങ്ങിയവർ പ്രവചന മത്സരത്തിന് നേതൃത്വം നൽകി. ജസിം ഹാരിസ്, ബാസിൽ ബഷീർ, ശ്രീജിത്ത് കണ്ണൂർ തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

