സംഘടന സംവിധാനം ശക്തിപ്പെടുത്തണം -കുമ്പളത്ത് ശങ്കരപ്പിള്ള
text_fieldsഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള സംസാരിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന വിധത്തിൽ അംഗത്വ വിതരണം ഊർജിതമാകണമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. സൗദി വെസ്റ്റേൺ റീജനൽ ഒ.ഐ.സി.സി കമ്മിറ്റി സംഘടിപ്പിച്ച 'മീറ്റ് ദി ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുമാസമായി തുടരുന്ന കാമ്പയിൻ ഡിസംബർ 31നകം അവസാനിക്കും.
മറ്റു സംഘടനകളിലെ മുഖ്യ ഭാരവാഹികളായിരിക്കുന്നവർക്ക് ഒ.ഐ.സി.സി ഭാരവാഹികളാവാൻ അർഹതയുണ്ടായിരിക്കുകയില്ല. പ്രവർത്തന മികവും കഠിനാധ്വാനവും മുഖമുദ്രയാക്കിയായിരിക്കും പുതിയ കമ്മിറ്റികൾ നിലവിൽവരുക. എല്ലാ കമ്മിറ്റികളും അച്ചടക്കത്തോടെ സംഘടന സംവിധാനത്തിന്റെ പ്രോട്ടോകോൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ്, ശബരിമല തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിലൂടെയും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അനിതരസാധാരണമായ പ്രവർത്തന മികവാണ് ജിദ്ദ റീജനൽ കമ്മിറ്റിയുടെ കീഴിൽ നടക്കുന്നതെന്നും ഇത് ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ ഇളങ്കൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിയൻ ജോർജ് ഷാളണിയിച്ച് ശങ്കരപ്പിള്ളയെ സ്വീകരിച്ചു.
കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ട്രഷറർ ശ്രീജിത്ത് കണ്ണൂർ അദ്ദേഹത്തിന് കൈമാറി. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, സ്ഥാപക നേതാവ് ചെമ്പൻ മൊയ്തീൻ കുട്ടി, പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട്, ചെമ്പൻ അബ്ബാസ്, ജനറൽ സെക്രട്ടറി മാമ്മദ് പൊന്നാനി, വിവിധ ജില്ല, ഏരിയ കമ്മിറ്റി ഭാരവാഹികളായ അസാബ് വർക്കല, ഷമീർ നദവി കുറ്റിച്ചൽ, വിജാസ് ചിതറ, അഷ്റഫ് കൂരിയോട്, ജോർജ് ജോയ്, അനിൽകുമാർ പത്തനംതിട്ട, അയൂബ് പന്തളം, വിലാസ് അടൂർ, ഹരികുമാർ ആലപ്പുഴ, മിർസ ശരീഫ്, ഷാഫി മജീദ്, സഹീർ മാഞ്ഞാലി, അർഷാദ് ഏരൂർ, ഷിനു ജമാൽ, ശരീഫ് അറക്കൽ, അഷ്റഫ് വടക്കേകാട്, യൂനുസ് കാട്ടൂർ, ഉണ്ണികൃഷ്ണൻ പാലക്കാട്, മുജീബ് മുത്തേടത്ത്, ഫസലുല്ല വെള്ളുവമ്പാലി, അൻവർ വാഴക്കാട്, ഷെരീഫ്, ഗഫൂർ, ബഷീർ അലി പരുത്തിക്കുന്നൻ, കാദർ കരുവാരകുണ്ട്, ഉസ്മാൻ വാക്കയിൽ, അബ്ദുറഹ്മാൻ കുറ്റൂർ, സുബ്ഹാൻ വണ്ടൂർ, അനിൽ ബാബു അമ്പലപ്പള്ളി, പ്രിൻസാദ് കോഴിക്കോട്, നാസർ കോഴിത്തൊടി, രാധാകൃഷ്ണൻ കാവുമ്പായി, റഫീഖ് മൂസ, നൗഷീർ കണ്ണൂർ, പ്രവീൺ, അനിൽ കുമാർ ചക്കരക്കല്ല്, മൻസൂർ വായനാട്, ഹാരിസ് കാസർകോട്, അലൻ കോട്ടയം, ജിജോ മാത്യു ഇടുക്കി, സിദ്ദീഖ് ചോക്കാട്, സഹീർ ചെറുതുരുത്തി, ഷാനവാസ് ബാബു പാണ്ടിക്കാട്, കെ. മുജീബ് തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും സെക്രട്ടറി മുജീബ് തൃത്താല നന്ദിയും പറഞ്ഞു. ജിദ്ദ റീജനൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ജില്ല, ഏരിയ കമ്മിറ്റി ഭാരവാഹികളാണ് പരിപാടിയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

