Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹരീഖിൽ ഓറഞ്ച്​ മണവും...

ഹരീഖിൽ ഓറഞ്ച്​ മണവും വർണവും പരത്തി മധുരനാരങ്ങ മേളക്ക്​ തുടക്കം

text_fields
bookmark_border
ഹരീഖിൽ ഓറഞ്ച്​ മണവും വർണവും പരത്തി മധുരനാരങ്ങ മേളക്ക്​ തുടക്കം
cancel

റിയാദ്​: പലതരം പഴവർഗങ്ങളുടെ പറുദീസയായ ഹരീഖിൽ മധുരനാരങ്ങയുടെ മേളക്ക്​ തുടക്കം. ഏഴാമത്​ ഓറഞ്ചുത്സവത്തിനാണ്​ ഇക്കഴിഞ്ഞ വ്യാഴാഴ്​ച ഹരീഖ്​ പട്ടണത്തിലെ ഈദ്​ ഗാഹിനോട്​ ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ മേളനഗരിയിൽ തുടക്കം കുറിച്ചിരിക്കുന്നത്​. വിവിധയിനം ഓറഞ്ചും മുസംബിയും മാത്രമല്ല ഈത്തപ്പഴവും അത്തിപ്പഴവും തേനും അനുബന്ധ ഉൽപന്നങ്ങളും ഈ കാർഷിക മേളയിൽ അണിനിരന്നിട്ടുണ്ട്​.


വർഷംതോറുമുള്ള മേള റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസി​െൻറ രക്ഷാകർതൃത്വത്തിൻ കീഴിലാണ്​ നടക്കുന്നത്​. ഹരീഖ് ഗവർണറേറ്റും റിയാദ്​ ചേമ്പർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയും ടൂറിസം ആൻഡ്​ നാഷനൽ ​ഹെരിറ്റേജ്​ ജനറൽ അതോറിറ്റിയുമാണ്​ സംഘാടകർ. ഹരീഖ്​​ അമീറും ടൂറിസം ഡവലപ്​മെൻറ്​ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ്​ ബിൻ നാസർ അൽജബ്ര മേള ഉദ്​ഘാടനം ചെയ്​തു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഗവൺമെൻറ്​ പുലർത്തുന്ന താൽപര്യത്തി​െൻറ നിദർശനമാണ്​ ഇത്തരം ഫെസ്​റ്റിവലുകളെന്ന്​ കാർഷിക മന്ത്രാലയം ഡയറക്​ടർ ജനറൽ എൻജി. ഖാലിദ്​ അൽസനാ പറഞ്ഞു. പ്രദേശിക കൃഷിക്കാരെയും ഉദ്​പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരെ ശക്തിപ്പെടുത്തുന്നതിനും​ മേളകൾ വലിയ പങ്കാണ്​ വഹിക്കുന്നത്​. സീസണലായി മാത്രം വിളയുന്ന ഒരു പഴവർഗത്തെ ഒരു ദേശീയ ഉൽപന്നമായി ഉയർത്തികാട്ടുന്നതിനും ഒപ്പം സാമ്പത്തിക, ടൂറിസം രംഗങ്ങളുടെ അഭിവൃദ്ധിക്കും ഓറഞ്ചുത്സവം തനതായ സംഭാവന അർപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ബുധനാഴ്​ച വരെ തുടരുന്ന മേള എല്ലാ ദിവസവും രാവിലെ ഒമ്പത്​ മുതൽ രാത്രി ഒമ്പതുവരെയാണ്​. പ്രദർശനവും വിൽപനയുമാണ്​ ഇവിടെ നടക്കുന്നത്​. ഓറഞ്ചി​െൻറ വ്യത്യസ്​ത ഇനങ്ങളുടെ 46 പവിലിയനുകളാണ്​ മേള നഗരിയിലുള്ളത്​. ഈത്തപ്പഴത്തി​െൻറ 12 പവിലിയനുകളും തേനുൽപന്നങ്ങളുടെ 22 പവിലിയനുകളും അത്തിപ്പഴം, ഒലിവ്​, മറ്റ്​ പഴവർഗങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ വേറെ ഒ​ട്ടേറെ സ്​റ്റാളുകളും ഉണ്ട്​. ഇതിന്​ പുറമെ ഭക്ഷണശാലകളും കഫേകളും ഗഹ്​വയും ഈത്തപ്പഴവും കഴിച്ച്​ വിശ്രമിക്കാനുള്ള ഹാളുകളും വിവിധ വിനോദപരിപാടികളും ഓറഞ്ചി​െൻറയും അത്തിയുടെയും മറ്റും തൈകൾ പ്രദർശനത്തിനും വിൽപനക്കുംവെച്ച നഴ്​സറി പവിലിയനുകളും വിപുലമായി ഒരുക്കിയിട്ടുണ്ട്​.​ ഹരീഖി​െൻറ കാർഷിക ചരിത്രം പറയുന്ന പവിലിയനും കൂട്ടത്തിലുണ്ട്​.

വിദൂര ദേശങ്ങളിൽനിന്ന്​ പോലും മേള കാണാനും പഴവർങ്ങൾ വാങ്ങാനും ആളുകൾ എത്തുന്നുണ്ട്​. വാരാന്ത്യ അവധിദിവസങ്ങളിൽ ദമ്മാം, റിയാദ്​, അൽഖർജ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്​ മലയാളികൾ ഉൾപ്പടെയുള്ളവർ കുടുംബസമേതവും സന്ദർശകരായി എത്തുന്നു. മേള കാണുകയും പഴവർഗങ്ങളും തേനുമൊക്കെ വാങ്ങുകയും ചെയ്യുന്നു. കൂടാതെ പ്രദേശത്തെ ഓറഞ്ചി​േൻറതുൾപ്പടെയുള്ള വിവിധ തോട്ടങ്ങൾ കണ്ട്​ വിനോദയാത്രയാക്കി അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്​. ​


സൗദി തലസ്ഥാന നഗരമായ റിയാദിൽനിന്ന്​ 190 കിലോമീറ്റർ തെക്ക്​ ഭാഗത്താണ്​ ഹരീഖ്​ പട്ടണം. കാർഷികമേഖലയാണ്​ ഇവിടം. വളരെ ഫലപൂയിഷ്​ടമാണ്​ ഇവിടുത്തെ മണ്ണ്​. വെള്ളം സുലഭമാണ്​. മഴവെള്ളം ശേഖരിക്കാനായി ഹരീഖിൽ തന്നെ വലിയൊരു ഡാമും നിർമിച്ചിട്ടുണ്ട്​. ഖരീഖ്​ ഗവർണറേറ്റി​െൻറ ഭൂപരിധിയിലുള്ള ഭാഗത്ത്​ വിവിയിനം വിളകളുടെ 679 കൃഷിത്തോട്ടങ്ങളാണുള്ളത്​. വ്യത്യസ്​ത ഇനങ്ങളിലായി 90,000 ഓറഞ്ച്​ മരങ്ങളാണ്​ എല്ലാ തോട്ടങ്ങളിലും കൂടിയുള്ളത്​. ഒരു ലക്ഷത്തി 21,000 ഈന്തപ്പനകളുണ്ട്​. ഒരു സീസണിൽ 3,500 ടൺ ഈത്തപ്പഴം ഈ മേഖലയിൽനിന്ന്​ ഉദ്​പാദിപ്പിക്കപ്പെടുന്നുണ്ട്​. ഏറ്റവും കൂടുതലുള്ളത്​ അത്തിപ്പഴ തോട്ടങ്ങളാണ്​. 11 ലക്ഷം അത്തി മരങ്ങളാണ്​ ഈ തോട്ടങ്ങളിൽ എല്ലാംകൂടിയുള്ളത്​. മറ്റ്​ പലവിധ പഴവർഗങ്ങളുടെ 2,000 ചെടികളുമുണ്ട്​. വർഷം മുഴുവൻ വിളവെടുക്കുന്ന ഒരു കാർഷികസമൃദ്ധ മേഖലയാണ്​ ഹരീഖ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaorange fest
News Summary - orange fest- saudi arabia
Next Story