ഓറ ആർട്ടിക്രാഫ്റ്റ്സ് യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന റസിയ കരീമിനും കുടുംബത്തിനും ഓറ ആർട്ടിക്രാഫ്റ്റ് പ്രവർത്തകർ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാടണഞ്ഞ റസിയ കരീമിനും കുടുംബത്തിനും റിയാദിലെ വനിത കൂട്ടായ്മയായ ഓറ ആർട്ടിക്രാഫ്റ്റ്സ് യാത്രയയപ്പ് നൽകി. റിയാദിൽ നടന്ന പരിപാടിയിൽ ഓറയുടെ പ്രവർത്തകർ ഉപഹാരങ്ങൾ സമ്മാനിച്ചു. കലാപരമായ വിവിധ മേഖലകളിലും ക്രിയാത്മക കഴിവുകൾ തെളിയിച്ച റസിയ കരിം കലാവിരുതുകൾകൊണ്ട് പ്രവാസത്തിലെ ഒഴിവുസമയങ്ങൾ ഫലപ്രദമാക്കാനും അത് മറ്റുള്ളവരെ പരിശീലിപ്പിക്കാനും പ്രവർത്തിച്ചിരുന്നതായി യോഗത്തിൽ പെങ്കടുത്തവർ പറഞ്ഞു. റിയാദിലെ നിരവധി സംഘടനകളുടെ നേതൃപദവികൾ വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

