Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെ​ക്കും വ​ട​ക്കും...

തെ​ക്കും വ​ട​ക്കും വി​രു​ദ്ധ കാ​ലാ​വ​സ്ഥ; ചു​ട്ടു​പൊ​ള്ളി​യും ത​ണു​ത്തു​വി​റ​ച്ചും സൗ​ദി

text_fields
bookmark_border
തെ​ക്കും വ​ട​ക്കും വി​രു​ദ്ധ കാ​ലാ​വ​സ്ഥ;  ചു​ട്ടു​പൊ​ള്ളി​യും ത​ണു​ത്തു​വി​റ​ച്ചും സൗ​ദി
cancel
camera_alt

റി​യാ​ദ് പ്ര​വി​ശ്യ​യി​ലെ ശ​ഖ്‌​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ൽ ക​ളി​ക്കു​ന്ന കു​ട്ടി​ക​ൾ

യാം​ബു: അ​ടി​ക്ക​ടി മാ​റി​മ​റി​യു​ന്ന കാ​ലാ​വ​സ്ഥ​യു​ടെ വി​സ്​​മ​യം സൗ​ദി അ​റേ​ബ്യ​യി​ൽ. തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ​ വ​ലി​യ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​​മ്പോ​ൾ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ​ മാ​മ​രം കോ​ച്ചു​ന്ന ത​ണു​പ്പ്. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​യ 33 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ന​ജ്‌​റാ​ൻ മേ​ഖ​ല​യി​ലെ ശ​റൂ​റ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ തു​റൈ​ഫി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​യ ഏ​ഴ്​ ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ട​ത്ത​രം മു​ത​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത സൗ​ദി​യി​ലെ ചി​ല മേ​ഖ​ല​ക​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ, കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​ക​ൾ, റി​യാ​ദ്, ന​ജ്‌​റാ​ൻ, ജീ​സാ​ൻ, അ​സീ​ർ, അ​ൽ​ബാ​ഹ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ്​ വീ​ശാ​നി​ട​യു​ണ്ട്​. ചി​ല​യി​ട​ങ്ങ​ളി​ൽ അ​ത്​ പൊ​ടി​ക്കാ​റ്റാ​യി മാ​റും. അ​ൽ ജൗ​ഫ്, ത​ബൂ​ക്ക് മേ​ഖ​ല​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടും. ഇ​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​​ന്റെ വ​ട​ക്ക​ൻ, മ​ധ്യ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല കു​റ​യാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഖു​ൻ​ഫു​ദ​യി​ൽ 32 ഡി​ഗ്രി സെ​ൽ​ഷ്യ​സും മ​ക്ക​യി​ലും ജീ​സാ​നി​ലും 30 ഡി​ഗ്രി സെ​ൽ​ഷ്യ​സും ജി​ദ്ദ, ദ​മ്മാം, വാ​ദി അ​ൽ ദ​വാ​സി​ർ, അ​ൽ അ​ഹ്സ എ​ന്നി​വി​ട​ങ്ങ​ളി​ൽ 29 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന താ​പ​നി​ല. അ​ൽ ഖു​റ​യാ​ത്ത്, അ​ൽ സ​വ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ട്ട്​ ഡി​ഗ്രി​യും ത​ബൂ​ക്ക്, ഹാ​ഇ​ൽ, അ​റാ​ർ, സ​കാ​ക്ക, ത്വാ​ഇ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 10 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​റാ​ർ, തു​റൈ​ഫ്, അ​ൽ ഖു​റ​യാ​ത്ത്, അ​ൽ സൗ​ദ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ റി​യാ​ദി​ൽ ര​ണ്ടു​ദി​വ​സ​മാ​യി മ​ഴ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യും ത​ണു​ത്ത കാ​റ്റും കൂ​ടെ ആ​ലി​പ്പ​ഴ വ​ർ​ഷ​വു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherHeatColdSaudi
News Summary - Opposite weather conditions South and North in Saudi
Next Story