മുൻവർഷങ്ങളിൽ ഹജ്ജ് ചെയ്തവരിൽനിന്ന് അഭിപ്രായം തേടണം -കെ.എം.സി.സി മക്ക
text_fieldsമക്ക: ഈ വർഷത്തെ ഇന്ത്യൻ ഹജ്ജ് തീർഥാടകരെ അനുഗമിക്കുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരിൽ ഒരിക്കൽ പോലും ഹജ്ജും ഉംറയും ചെയ്യാത്തവരും ഹജ്ജിെൻറ കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുകയോ ചെയ്യാത്തവർ ആകണം എന്നുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.എം.സി.സി മക്ക കേന്ദ്ര എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഇതിനുപകരം മുൻപരിചയമുള്ളവരെ തിരഞ്ഞെടുക്കണം. മുൻപരിചയമുള്ളവർ മക്കയിലും മദീനയിലും ഹാജിമാരുടെ കുടെയുണ്ടാകുമ്പോൾ ഹാജിമാർക്ക് ഏറെ സഹായകമാകും. പുണ്യസ്ഥലങ്ങളിലും മറ്റും ഹാജിമാർക്ക് കർമങ്ങളിൽ സഹായിക്കാൻ മുൻപരിചയം ഏറെ സഹായകമാകും. പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, മുഹമ്മദ് മൗലവി, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, അൻസാർ കൊണ്ടോട്ടി, നാസർ ഉണ്യാൽ, ഷാഹിദ് പരടത്ത്, എം.സി. നാസർ, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീർ ബദർ കൊട്ടുക്കര, സക്കീർ കാഞ്ഞങ്ങാട്, ഹാരിസ് പെരുവള്ളൂർ, ഇസ്സുദ്ധീൻ ആലുങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു. മുജിബ് പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

