Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: ശ്രദ്ധേയമായി കൊല്ലം ജില്ലാ ഒ.ഐ.സി.സി ലഹരിവിരുദ്ധ സദസ്സ്

text_fields
bookmark_border
ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: ശ്രദ്ധേയമായി കൊല്ലം ജില്ലാ ഒ.ഐ.സി.സി ലഹരിവിരുദ്ധ സദസ്സ്
cancel
camera_alt

ദമ്മാിൽ ഒ.ഐ.സി.സി കൊല്ലം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തുന്നു

ദമ്മാം: കേരള ജനതക്കിടയിൽ ലഹരിക്കെതിരായ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ഒ.ഐ.സി.സി കൊല്ലം ജില്ലാകമ്മിറ്റി സൗദി കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് ശ്രദ്ധേയമായി.

ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഇ.കെ. സലീം ഉദ്ഘാടനം നിർവഹിച്ചു. സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തായ ലഹരി ഉപയോഗത്തിെൻറ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. ജില്ല പ്രസിഡൻറ് സുരേഷ് റാവുത്തർ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു. ഒരു പഠനക്ലാസിെൻറ ഗൗരവത്തോടെയും ആഴത്തോടെയും നടന്ന ഈ ക്ലാസ് പങ്കെടുത്ത കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ അറിവും വലിയ പ്രചോദനവും പകരുന്നതായിരുന്നു.

പരിപാടിയിൽ അഫ്‌റ അനസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകാനായി തിരഞ്ഞെടുക്കപ്പെട്ട 10 പേരെ ‘തൂഫാൻ വാരിയേഴ്സ്’ ആയി ചടങ്ങിൽ പ്രഖ്യാപിച്ചു. നൗഷാദ് തഴവ, ഷംസ് കൊല്ലം, അൻവർ വണ്ടൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിനാസ് സ്വാഗതവും ട്രഷറർ ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു. പങ്കെടുത്തവർക്കായി വിഭവസമൃദ്ധമായ അത്താഴവിരുന്നും ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Operation Toofan’ against drug abuse: Kollam District OICC anti-drug audience is remarkable
Next Story