അനസ്ബിൻ മാലിക് മദ്റസയിൽ പ്രവേശനസംഗമം
text_fieldsജിദ്ദ അനസ്ബിൻ മാലിക് മദ്റസയുടെ പ്രവേശനസംഗമത്തിൽ നടന്ന വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ
ജിദ്ദ: അനസ്ബിൻ മാലിക് മദ്റസയിൽ പുതിയ അധ്യയനവർഷത്തിൽ ചേർന്ന വിദ്യാർഥികളെ വരവേറ്റുകൊണ്ട് പ്രവേശനസംഗമം സംഘടിപ്പിച്ചു. വർഷങ്ങളായി ഷറഫിയ്യയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിനടുത്ത് സൗദി ബ്രിട്ടീഷ് ബാങ്കിന് സമീപം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനസ്ബിൻ മാലിക് മദ്റസയിലെ പ്രവേശനോത്സവ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറസാന്നിധ്യവും കലാപ്രകടനങ്ങളുംകൊണ്ട് ശ്രദ്ധേയമായി.
അബ്ദുൽ സത്താർ അൽ ഹികമി പരിപാടിക്ക് സ്വാഗതമാശംസിച്ചു. മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി സംസാരിച്ചു. ഈ അധ്യയന വർഷത്തോടുകൂടി സ്വഭാവം, പെരുമാറ്റം, അച്ചടക്കം, കൃത്യനിഷ്ഠത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് കുട്ടികൾക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയതായും കർമശാസ്ത്ര വിഷയങ്ങൾ ശാസ്ത്രീയമായി പഠിപ്പിക്കുന്നതിന് പ്രാക്ടിക്കൽ സെഷനുകൾ കാര്യക്ഷമമാക്കുമെന്നും പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ജംഇയ്യതുത്തർതീലിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
മാനേജ്മെന്റ് പ്രതിനിധികളും രക്ഷാകർതൃ സമിതി അംഗങ്ങളും ജെ.ഡി.സി.സി പ്രവർത്തകരും സംഗമത്തിന് നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തേക്ക് എല്ലാ ക്ലാസുകളിലേക്കുമുള്ള അഡ്മിഷൻ തുടരുന്നതായി മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0508352690, 0576948776, 0509299816 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

