Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് നാളെ

text_fields
bookmark_border
ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് നാളെ
cancel

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. ഒക്ടോബർ ഒന്ന്​ (വ്യാഴാഴ്ച) ഉച്ചയ്ക്ക് ശേഷം മൂന്ന്​ മുതൽ വൈകിട്ട് അഞ്ച്​ വരെ റിയാദ്​ ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ബി-1 ചത്വരത്തിലുള്ള ഇന്ത്യൻ എംബസി പരിസരത്താണ് ഓപ്പൺ ഹൗസ് നടക്കുക.

ഇന്ത്യൻ പ്രവാസികൾക്ക് അംബാസഡറെയും എംബസി ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് തങ്ങൾ നേരിടുന്ന വിവിധ പ്രതിസന്ധികളും പരാതികളും അറിയിക്കാനുള്ള അവസരമാണ് ഓപ്പൺ ഹൗസിലൂടെ ലഭിക്കുക. പരാതികൾ സ്വീകരിക്കുന്നതിനൊപ്പം ആവശ്യമായ സഹായവും പരിഹാരത്തിനുള്ള മാർഗനിർദേശവും തേടാനും സൗകര്യമുണ്ടാകും.

ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. എംബസി നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് https://docs.google.com/.../1FAIpQLSfdaotF2FEoLj.../viewform അല്ലെങ്കിൽ ക്യൂആർ കോഡ് ഉപയോഗിച്ച് രജിസ്​റ്റർ ചെയ്യണം.

അതേസമയം, പാസ്‌പോർട്ട് വിതരണം, അറ്റസ്​റ്റേഷൻ തുടങ്ങിയ സാധാരണ കോൺസുലർ സേവനങ്ങളും നിലവിലുള്ള അപേക്ഷകളുടെ സ്​റ്റാറ്റസ് സംബന്ധിച്ച പതിവ് അന്വേഷണങ്ങളും ഓപ്പൺ ഹൗസി​െൻറ പരിധിയിൽ വരില്ല. ഇത്തരം ആവശ്യങ്ങൾക്കായി നിലവിലുള്ള ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും എംബസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Open House at Indian Embassy on October 1st
Next Story