ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഡിസംബർ 28ന് ഓപൺ ഹൗസ്
text_fieldsജിദ്ദ: പ്രവാസികൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. കോൺസുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ളതും സാധാരണ നടപടിക്രമങ്ങളിൽ ഉൾപ്പെടാത്തതുമായ പരാതികൾക്ക് പരിഹാരം കാണുന്നതിനായി ഡിസംബർ 28-ന് (ബുധനാഴ്ച) ഓപ്പൺ ഹൗസ് ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന പരിപാടിയിലേക്ക് ഉച്ചക്ക് 2.30 മുതൽ പ്രവേശനം അനുവദിക്കും.
ഓപൺ ഹൗസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കേണ്ടതില്ല. നിശ്ചിത സമയത്ത് നേരിട്ട് എത്തിച്ചേരാവുന്നതാണ്. പ്രവാസികളുടെ പരാതികൾ കേൾക്കാനും അവക്ക് അടിയന്തര പരിഹാരം കാണാനും കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസുലർ വിഭാഗം ഉദ്യോഗസ്ഥർ, കമ്യൂണിറ്റി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ നേരിട്ട് ഓപൺ ഹൗസിൽ പങ്കെടുക്കും. ജിദ്ദ കോൺസുലേറ്റിെൻറ അധികാരപരിധിയിൽ വരുന്ന ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ അടിയന്തരമായ കോൺസുലർ, വെൽഫെയർ സംബന്ധമായ പരാതികൾ നേരിട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇതൊരു മികച്ച അവസരമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

