ഉമ്മൻ ചാണ്ടിയുടെ വിയോഗം പ്രവാസികൾക്ക് തീരാനഷ്ടം -ശിഹാബ് കൊട്ടുകാട്
text_fieldsമുസാഹ്മിയ കോൺഗ്രസ് കൂട്ടായ്മ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ
സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സംസാരിക്കുന്നു
റിയാദ്: ഉമ്മൻ ചാണ്ടിയുടെ വിയോഗം ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളി പ്രവാസികൾക്ക് തീരാനഷ്ടമാണെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു. മുസാഹ്മിയ കോൺഗ്രസ് കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം. പ്രവാസ ലോകത്തെ മലയാളി സമൂഹം നേരിടുന്ന തൊഴിൽ, നിയമ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും പലവിധ കേസുകളിൽപെട്ട് വിദേശ രാജ്യങ്ങളിൽ ജയിലുകളിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കാനും വിവിധ രാജ്യങ്ങളിൽ മരിച്ച അഞ്ഞൂറോളം മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളിലൂടെ കഴിഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസാഹ്മിയ കോൺഗ്രസ് കൂട്ടായ്മ കൺവീനർ അനസ് മതേങ്ങാട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇബ്രാഹിം തളിക്കുത്തിൽ (കെ.എം.സി.സി), നിസാർ റാവുത്തർ (കേളി), എം.കെ. സുബൈർ (സ്നേഹസംഗമം), കുഞ്ഞലവി ഹാജി (എസ്.ഐ.സി), അബ്ദുറസാഖ് ലത്തീഫി (ഐ.സി.എഫ്), ഷമീം (മംഗലാപുരം കൂട്ടായ്മ) തുടങ്ങിയവർ സംസാരിച്ചു.
സി.കെ. മുഹമ്മദ്, അക്ബർ പപ്പടപടി, അനീസ് മമ്പാട്, കുഞ്ഞുമോൻ, സുലൈമാൻ പാലക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

