‘ഉമ്മൻ ചാണ്ടി കരുതലും കരുത്തും’; ഒ.ഐ.സി.സി പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലെ വിജയികളെ
ഭാരവാഹികൾ പ്രഖ്യാപിക്കുന്നു
‘ഉമ്മൻ ചാണ്ടി കരുതലും കരുത്തും’; ഒ.ഐ.സി.സി പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചുറിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല പ്രവർത്തകർക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ‘ഉമ്മൻ ചാണ്ടി കരുതലും കരുത്തും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ എറണാകുളം ജില്ലയിലെ ലാലു വർക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാജഹാൻ ചളവറ രണ്ടാം സ്ഥാനവും റിജോ ഡൊമിനിക്, മുസ്തഫ കുമരനെല്ലൂർ എന്നിവർ യഥാക്രമം മൂന്നാം സ്ഥാനവും നേടി.
ബത്ഹ സബർമതിയിൽ നടന്ന മത്സര പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗ കളരി പരിശീലകൻ അഡ്വ. എൽ.കെ. അജിത്, മാധ്യമ പ്രവർത്തകൻ വി.ജെ. നസറുദ്ദീൻ, പൊതുപ്രവർത്തകൻ ബിനു ശങ്കർ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഓഡിറ്റർ നാദിർഷ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിധികർത്താക്കളായിരുന്നു മത്സരത്തിലെ വിജയികളെ കണ്ടെത്തിയത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഈ മാസം 25ന് റിയാദിൽ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിക്കുന്ന ചാണ്ടി ഉമ്മൻ വിതരണം ചെയ്യും. തുടർന്ന് നടന്ന അവലോകന യോഗത്തിൽ ഒ.ഐ.സി.സി റിയാദ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷതവഹിച്ചു. മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ, അമീർ പട്ടണത്ത്, ആക്റ്റിങ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി, സെക്രട്ടറി ജോൺസൺ മാർക്കോസ്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, നിർവാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ, വിവിധ ജില്ല പ്രസിഡന്റുമാരായ വിൻസന്റ് തിരുവനന്തപുരം, മാത്യൂസ് എറണാകുളം തുടങ്ങിയവർ സംസാരിച്ചു.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് നന്ദിയും പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത നാസർ കല്ലറ, റഫീഖ് പട്ടാമ്പി, അഷറഫ് കായംകുളം, ഷഫീഖ് കണ്ണൂർ, അൻസായ് ഷൗക്കത്ത്, റസാഖ് തൃശൂർ, ജംഷി തുവ്വൂർ, മുജീബ് എന്നിവർ ജൂറിയുടെ പ്രത്യേക പ്രശംസക്ക് അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

