ഉമ്മൻ ചാണ്ടി സ്മാരക സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
text_fieldsറിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ഉമ്മന്‍ ചാണ്ടി സ്മാരക സ്കോളര്‍ഷിപ് പദ്ധതി മരിയ ഉമ്മന്‍ വിതരണം ചെയ്യുന്നു
അമ്പലപ്പുഴ: റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ഉമ്മന്‍ ചാണ്ടി സ്മാരക സ്കോളര്‍ഷിപ് ഉമ്മൻ ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്‍ വിതരണം ചെയ്തു. എം.ബി.ബി.എസ്, ബി.ടെക്, എം.ബി.എ തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപയുടെ സ്കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്തത്.
സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് മരിയ ഉമ്മൻ പറഞ്ഞു.
യോഗത്തില്‍ പ്രസിഡൻറ് ശരത് സ്വാമിനാഥന് അധ്യക്ഷത വഹിച്ചു. മരിയ ഉമ്മനെ പ്രസിഡൻറ് പൊന്നാടയണിയിച്ചു. കെ.പി.സി.സി വക്താവ് അഡ്വ. അനില്‍ ബോസ്, ടി.എ. ഹാമിദ്, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര, വനിത വിഭാഗം പ്രസിഡൻറ് മൃദുല വിനീഷ്, സൗദി നാഷനല്‍ കമ്മിറ്റി സെക്രട്ടറി റഹ്മാന് മുനമ്പത്ത്, സാജിദ് ആലപ്പുഴ, പ്രസാദ് കളര്‍കോട്, യു.എ. കബീര്‍.
പി. സാബു, എം.വി. രഘു, സിറാജ് പുറക്കാട്, ബഷീര്‍ വള്ളികുന്നം, ജലീല്‍ കളുതറ, കണ്ണന് എം.എച്ച് വിജയ, ആദിത്യന് സാനു, ജയശങ്കര്‍ പ്രസാദ്, പി.വി. ഷാജി, റിയാസ്, ദില്‍ജിത് അമ്പലപ്പുഴ എന്നിവര്‍ സംസാരിച്ചു. നാഷനല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോണ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മജീദ് ചിങ്ങോലി സ്വാഗതവും സെക്രട്ടറി ഹാഷിം ചീയംവെളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

