Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേനൽ തുടങ്ങാൻ അഞ്ച്...

വേനൽ തുടങ്ങാൻ അഞ്ച് ദിവസം മാത്രം

text_fields
bookmark_border
summer days
cancel

അ​ൽ ഖോ​ബാ​ർ: വ​സ​ന്ത​കാ​ലം അ​വ​സാ​നി​ക്കാ​ൻ അ​ഞ്ച് ദി​വ​സം മാ​ത്രം ബാ​ക്കി​യെ​ന്ന് നാ​ഷ​ന​ൽ സെ​ന്റ​ർ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യി​ലെ (എ​ൻ.​സി.​എം) കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ അ​ഖീ​ൽ അ​ൽ-​അ​ഖീ​ൽ വ്യ​ക്ത​മാ​ക്കി. മ​ഴ അ​വ​സാ​നി​ച്ച് അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജ്യം പൂ​ർ​ണ​മാ​യി വേ​ന​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

വ​സ​ന്ത​ത്തി​ന്റെ അ​വ​സാ​ന​മെ​ന്നോ​ണം സൗ​ദി അ​റേ​ബ്യ​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ഴ​യും ഇ​ടി​മി​ന്ന​ലു​മു​ണ്ട്. മ​ഴ​യു​ടെ ഭൂ​രി​ഭാ​ഗ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് അ​ൽ-​അ​ഖീ​ൽ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് എ​ല്ലാ​വ​രോ​ടും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് ത​ങ്ങാ​നും ത​ങ്ങ​ളു​ടെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും സി​വി​ൽ ഡി​ഫ​ൻ​സ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. തോ​ടു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ അ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ നീ​ന്ത​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer days
News Summary - Only five days until summer starts
Next Story