ഓണ്‍ലൈന്‍ ടൂറിസം വിസ അടുത്തവർഷം ആദ്യപാദത്തില്‍
text_fieldsറിയാദ്: സൗദിയിൽ 2018 ആദ്യപാദം മുതൽ ഒാൺലൈൻ ടൂറിസം വിസ ലഭ്യമാകും. രാജ്യത്തെ വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും അതുവഴി പുതിയ വരുമാന മാർഗങ്ങൾ തുറക്കുന്നതിനുമാണ് ടൂറിസം വിസ നടപ്പാക്കുന്നത്.
വിഷൻ 2030 സമഗ്രവികസന പദ്ധതിയുടെ ഭാഗമാണിത്. ടൂറിസം അതോറിറ്റി അധ്യക്ഷൻ അമീർ സുൽത്താൻ ബിൻ സൽമാെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച റിയാദിൽ ചേര്‍ന്ന യോഗം ഓണ്‍ലൈന്‍ വിസ നടപടികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. '
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസം വിസ നടപ്പാക്കുക. ഇതിനുള്ള കരട് തയാറായിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിെൻറ ഇതുസംബന്ധിച്ച ശിൽപശാലയും ടൂറിസം അതോറിറ്റി മേധാവിയുടെ അംഗീകാരവും പൂര്‍ത്തിയായാൽ ഉടൻ വിസ പ്രാബല്യത്തില്‍ വരും.
രാഷ്ട്രത്തിന് പുതിയ പെട്രോളിതര വരുമാന സ്രോതസ് നേടിത്തരുന്നതായിരിക്കും ടൂറിസ മേഖലയെന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു.
യുെനസ്കയെുടെ ലോക പൈതൃകപട്ടികയിലുള്ള മദാഇന്‍ സാലിഹ് ഉള്‍പ്പെടെ ചരിത്രപ്രധാന പ്രദേശങ്ങളിലേക്കും പ്രകൃതി സുന്ദരമായ മലമ്പ്രദേശത്തേക്കും ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കും.
വിമാന യാത്ര, ഹോട്ടല്‍ മേഖല, ഗതാഗത സംവിധാനങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയിലൂടെ സാമ്പത്തിക രംഗത്ത് സജീവതയുണ്ടാവാന്‍ ടൂറിസം വികസനം കാരണമാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
