കോടതി വ്യവഹാരങ്ങൾക്ക് ഓൺലൈൻ സംവിധാനം ഒരുക്കണം - കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം
text_fieldsകേളി റിയാദ് ഉമ്മുൽഹമാം ഏരിയ സമ്മേളനം പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഇന്ത്യൻ പ്രവാസി സമൂഹത്തിന് കോടതി വ്യവഹാരങ്ങൾക്ക് ഓൺലൈൻ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഹ്രസ്വമായ ഇടവേളകളിൽ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ യാദൃശ്ചികമായി അകപ്പെടുന്ന കേസുകളിലും തുടർന്നുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നു.
കേസുകളിൽ ലഭിക്കുന്ന തിയ്യതികളിൽ എതിർ ഭാഗം ഹാജരാകാതിരിക്കുന്ന പക്ഷം സമയ നഷ്ടവും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരുന്നു. ഇത്തരം സാഹചര്യത്തിൽ അവധിയെടുത്തൊക്കെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് തൊഴിൽ നഷ്ടം വരെ സംഭവിക്കാനിടയാകുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിൽ ലോകത്തെ പല രാജ്യങ്ങളിലും നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുള്ള ഓൺലൈൻ സംവിധാനം, ഇന്ത്യയിലും നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഗോപി താൽക്കാലിക അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി. സുരേഷ് സാമ്പത്തിക കണക്കും, കേളി സെക്രട്ടറിയേറ്റ് അംഗം സുനിൽ സുകുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ചു യൂനിറ്റുകളെ പ്രതിനിധീകരിച്ച് 12 പേർ ചർച്ചയിൽ സംസാരിച്ചു. നൗഫൽ സിദ്ദീഖ്, പി. സുരേഷ്, സെബിൻ ഇക്ബാൽ, പ്രഭാകരൻ കണ്ടോന്താർ എന്നിവർ മറുപടി പറഞ്ഞു. മൻസൂർ, അബ്ദുൽ സലാം, അൻസാർ, സന്തോഷ് കുമാർ, മോഹനൻ മാധവൻ, കമ്മൂ സലിം, മുഹമ്മദ് റാഫി എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഉമ്മുൽഹമാം ഏരിയ പുതിയ ഭാരവാഹികൾ. നൗഫൽ സിദ്ദിഖ് (സെക്രട്ടറി), ബിജു ഗോപി (പ്രസിഡൻ്റ്), പി. സുരേഷ് (ട്രഷറർ)
നൗഫൽ സിദ്ദിഖ്, പി. സുരേഷ്, ഷാജു ഭാസ്കർ (സ്റ്റിയറിങ് കമ്മിറ്റി), ബിജു ഗോപി, ചന്ദ്രചൂഡൻ, അനിൽകുമാർ (പ്രസീഡിയം), സുധിൻ കുമാർ, നസീർ, ജയരാജ് (രജിസ്ട്രേഷൻ), അബ്ദുൽ കലാം, ജയരാജ്, പാർത്ഥൻ (മിനുട്സ്), അബ്ദുൽ സലാം, നസീർ, വിപീഷ് (പ്രമേയം), ഷിഹാബുദ്ദീൻ, ബെന്യാമിൻ, മൻസൂർ (ക്രഡൻഷൽ കമ്മറ്റി) എന്നിങ്ങനെ വിവിധ സബ്കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഷാജി റസാഖ്, ബിജി തോമസ്, നസീർ മുള്ളൂർക്കര, പ്രദീപ് ആറ്റിങ്ങൽ, മധു പട്ടാമ്പി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഷിഹാബുദ്ദീൻ കുഞ്ചീസ് ക്രഡൻഷ്ൽ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ വീപീഷ് സ്വാഗതവും സെക്രട്ടറി നൗഫൽ സിദ്ദീഖ് നന്ദിയും പറഞ്ഞു.
17 അംഗ പുതിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികൾ: ബിജു ഗോപി (പ്രസിഡന്റ്), നൗഫൽ സിദ്ദിഖ് (സെക്രട്ടറി), പി. സുരേഷ് (ട്രഷറർ), അബ്ദുൽ കലാം, കരീം അമ്പലപ്പാറ (ജോയന്റ് സെക്രട്ടറി), എം.പി ജയരാജൻ, അബ്ദുസലാം (വൈസ് പ്രസിഡന്റ്), വിപീഷ് രാജൻ (ജോയന്റ് ട്രഷറർ), ഒ. അനിൽ, എം.പി അഷ്റഫ്, സന്തോഷ് കുമാർ, ജാഫർ സാദിഖ്, അക്ബർ അലി, എം. നസീർ, എൻ.കെ ജയൻ, ഷാജി തൊടിയൂർ, മനു പത്തനംതിട്ട (കമ്മിറ്റി അംഗങ്ങൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

