ഓൺലൈൻ സേവനങ്ങൾ പ്രവാസികൾ ഉൾെപ്പടെയുള്ളവർക്ക് ആശ്വാസമാകുന്നു
text_fieldsദമ്മാം: കോവിഡ് സമൂഹവ്യാപനം തടയാൻ പ്രഖ്യാപിച്ച 24 മണിക്കൂർ കർഫ്യൂവിനെ തുടർന്ന് ഭ ക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് ൈഹപർമാർക്കറ്റുക ൾ ഏർെപ്പടുത്തിയ ഓൺൈലൻ സംവിധാനങ്ങൾ ആശ്വാസമാകുന്നു.എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. നിലവിലെ ഏറ്റവും വലിയ ചില്ലറവ്യാപാര കേന്ദ്രമായ ലുലു ഹെപർമാർക്കറ്റുകളിൽ ഓൺലൈൻ പർച്ചേസിങ്ങിന് വിപുലമായ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ലുലു വെബ് സ്റ്റോർ വഴി ആളുകൾക്ക് സാധനങ്ങൾ വാങ്ങാം. കൂടാതെ പ്രാദേശിക ഓൺൈലൻ ചാനലുകളായ ഹംഗർ സ്റ്റേഷൻ, ടു യു, കരീം തുടങ്ങിയ ചാനലുകൾ വഴിയും സാധനങ്ങൾ വാങ്ങാം. 18 മുതൽ 22 റിയാൽവരെയാണ് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് ഇവർ വാങ്ങുന്നത്. 250ഓളം അവശ്യവസ്തുക്കളുടെ വിവരങ്ങളാണ് ഇവർക്ക് ലുലു കൈമാറിയിട്ടുള്ളത്. ഓർഡർ ചെയ്ത് ഒരു മണിക്കൂറിനകം സാധനങ്ങൾ പാക്ക്ചെയ്ത് സ്റ്റോറിൽ സൂക്ഷിക്കും. ഇത് ഡെലിവറി വണ്ടികൾ എത്തി ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ, മലയാളികൾക്കുകൂടി ഉപകാരപ്പെടുന്നതിനായി പുതിയൊരു സംവിധാനംകൂടി ലുലു ആരംഭിക്കുകയാണ്.
റമദാനെക്കൂടി മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ലുലു റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘ബൈ ഇൻ കെ.എസ്.എ’ എന്ന ഒരു പുതിയ ആപ് ആണ് ലുലു പുറത്തിറക്കുന്നത്. ഇതിൽ സാധനങ്ങളുടെ വിവരങ്ങളും വിലയും ലഭ്യമാണ്. ആവശ്യമുള്ള സാധനങ്ങൾ അതിൽതന്നെ ഓർഡർ ചെയ്യാം. അപ്പോൾതന്നെ ഒരു കോഡ് നമ്പർ ലഭിക്കും. ഈ സാധനങ്ങൾ പാക്ക് ചെയ്ത് ഒരു പ്രത്യേക ഡെലിവറി പോയൻറിൽ സൂക്ഷിക്കും. കോഡ് നമ്പർ കൈമാറി, പണം നൽകിയാൽ സാധനങ്ങൾ ലഭിക്കും. ഏറെ സമയം ൈഹപർമാർക്കറ്റുകളിൽ സാധനങ്ങൾ തെരഞ്ഞ് അലയുന്നത് ഇതിലൂെട ഒഴിവാക്കാൻ പറ്റും. സാധാരണക്കാർക്കും കുടുംബങ്ങൾക്കും ഇത് ഏറെ സഹായകരമാകും. നെസ്റ്റോയും സമാനമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ‘നാന’ എന്ന സ്വകാര്യ ഓൺൈലൻ വഴി നെസ്റ്റോയിൽനിന്ന് സാധനങ്ങൾ വാങ്ങാം. അതുകൂടാതെ നെസ്റ്റോ ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ള വാട്സ് ആപ്പിൽ സാധനങ്ങൾ ഓർഡർ ചെയ്യാം. 200 റിയാലിന് മുകളിലുള്ള സാധനങ്ങൾ സൗജന്യമായി വീട്ടിലെത്തിക്കും. കൂടാതെ നാലുതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ അടങ്ങിയ കിറ്റുകൾ ഉണ്ട്. അത്യാവശ്യ സാധനങ്ങളാണ് ഈ കിറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സാധാരണക്കാരനും ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് വിവിധ തുകകൾക്കുള്ള സാധനങ്ങൾ ഉൾപ്പെടുത്തിയതെന്നും മാനേജർ സഹദ് നീലിയത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
