ഓൺലൈൻ പെർഫ്യൂം സ്റ്റോർ ഉടമ പിടിയിൽ
text_fieldsറിയാദ്: കാർ സമ്മാനമുണ്ടെന്ന് പരസ്യം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച ഓൺലൈൻ പെർഫ്യൂം സ്റ്റോർ പിടിയിൽ. ആഡംബര കാറിന്റെ ചിത്രവും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന വാക്യങ്ങളും ഉൾപ്പെടുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പോസ്റ്റ് ചെയ്ത സ്റ്റോർ ഇ-കോമേഴ്സ് നിയമങ്ങൾ ലംഘിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ഒരു പാക്കേജ് വാങ്ങുമ്പോൾ ഒരു ആഡംബര കാർ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ ഉപഭോക്താക്കളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രാലയം സൂചിപ്പിച്ചു. ഊദ്, പെർഫ്യൂം എന്നിവ വിൽക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ സ്റ്റോറിനോട് കുറ്റകരമായ പരസ്യം നീക്കം ചെയ്യാൻ ഉത്തരവിട്ടു. കട ഉടമയെ ഇ-കോമേഴ്സ് ലംഘന അവലോകന കമ്മിറ്റിക്ക് റഫർ ചെയ്തു. അവർ ലംഘനം സ്ഥിരീകരിക്കുകയും ഇ-കോമേഴ്സ് സിസ്റ്റത്തിന്റെ വ്യവസ്ഥകളും അതിന്റെ നടപ്പാക്കൽ ചട്ടങ്ങളും ലംഘിച്ചതിന് പിഴ ചുമത്തുകയും ചെയ്തതായും വാണിജ്യ മന്ത്രാലയം പറഞ്ഞു. ഇ-കോമേഴ്സ് പരസ്യവ്യവസ്ഥകൾ പാലിക്കേണ്ടതിന്റെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഇ-കോമേഴ്സ് നിയമം ലംഘിക്കുന്ന സ്റ്റോർ ഉടമക്ക് ഒരു ദശലക്ഷം റിയാൽ വരെ പിഴയോ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുന്നതും സ്റ്റോർ അടയ്ക്കുന്നതുമടക്കമുള്ള പിഴകൾ ഉണ്ടാകുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

