Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓ​ൺ​ലൈ​ൻ പ​ഠ​ന...

ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​നം: അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സൗ​ദി​ക്ക്​ മി​ക​ച്ച അം​ഗീ​കാ​രം

text_fields
bookmark_border
ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​നം: അ​ന്താ​രാ​ഷ്​​ട്ര   ത​ല​ത്തി​ൽ സൗ​ദി​ക്ക്​ മി​ക​ച്ച അം​ഗീ​കാ​രം
cancel

ദ​മ്മാം: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ സൗ​ദി​അ​റേ​ബ്യ രൂ​പ​പ്പെ​ടു​ത്തി​യ ഒാ​ൺ​ൈ​ല​ൻ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ അം​ഗീ​കാ​രം. 174 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ​െത​ര​ഞ്ഞെ​ടു​ത്ത ഏ​ഴ്​ അ​ന്താ​രാ​ഷ്​​ട്ര ഇ​ല​ക്​​ട്രോ​ണി​ക്​ ലേ​ണി​ങ്​​ പ്ലാ​റ്റ്​ ഫോ​മി​ലാ​ണ്​ സൗ​ദി പു​റ​ത്തി​റ​ക്കി​യ 'മ​ദ​റ​സ​ത്തി' എ​ന്ന ആ​പ്​ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ രൂ​പ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ രൂ​പ​െ​പ്പ​ടു​ത്തി​യ 'മ​ദ​റ​സ​ത്തി' മാ​തൃ​ക​യെ അ​ന്താ​രാ​ഷ്​​ട്ര വി​ദ്യാ​ഭ്യാ​സ സം​ഘ​ട​ന​ക​ൾ പ്ര​ശം​സി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​റ്​ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ്​ മ​ദ​റ​സ​ത്തി ആ​പി​െൻറ ഇ​പ്പോ​ഴ​ത്തെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ. പു​തി​യ പ​ഠ​ന​രീ​തി​യാ​യി​ട്ടു​പോ​ലും ഭൂ​രി​പ​ക്ഷം വി​ദ്യാ​ർ​ഥ​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​രു​പോ​ലെ മ​ദ​റ​സ​ത്തി​യു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ സം​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

പെ​ട്ട​ന്ന്​ രൂ​പ​പ്പെ​ട്ട കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​നു​ള്ള അ​തി​തീ​വ്ര ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ 'മ​ദ​റ​സ​ത്തി'​യു​ടെ പി​റ​വി. ഇ-​ലേ​ണി​ങ്​​ വി​ക​സ​ന​െ​ത്ത​കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്​​ട്ര സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വു​മാ​ണ്​ മ​ദ​റ​സ​ത്തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള 4,53,879 വി​ദ്യാ​ർ​ഥി​ക​ളും ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള 65,000 പേ​രും ഇ​തി​െൻറ ആ​ദ്യ​കാ​ല ഉ​പ​ഭോ​ക്താ​ക്ക​ളാ​യി. ക്ര​മേ​ണ ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ എ​ളു​പ്പ​വും സു​താ​ര്യ​ത​യും കൂ​ടു​ത​ൽ പേ​ർ​ക്ക്​ ഇ​ഷ്​​ട​മു​ള്ള ആ​പ്​ ആ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യി​ലും ഒ​രു ത​ട​സ്സ​വു​മി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ളെ മു​ന്നോ​ട്ട്​ ന​യി​ക്കാ​ൻ മ​ദ​റ​സ​ത്തി ഏ​റെ സ​ഹാ​യ​ക​മാ​യി.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൊ​സൈ​റ്റി ഫോ​ർ ടെ​ക്നോ​ള​ജി ഇ​ൻ എ​ജു​ക്കേ​ഷ​ൻ, ലോ​ക ബാ​ങ്ക് ഗ്രൂ​പ്, അ​സോ​സി​യേ​ഷ​ൻ ഫോ​ർ ലേ​ണി​ങ്​ ടെ​ക്നോ​ള​ജി, യു.​എ​സി​ലെ നാ​ഷ​ന​ൽ റി​സ​ർ​ച് സെൻറ​ർ ഫോ​ർ ഡി​സ്​​റ്റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക​ൽ അ​ഡ്വാ​ൻ​സ്മെൻറ്, യു​നെ​സ്കോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജീ​സ് ഇ​ൻ എ​ജു​ക്കേ​ഷ​ൻ, യൂ​റോ​പ്യ​ൻ ഡി​സ്​​റ്റ​ൻ​സ്, ഇ-​ലേ​ണി​ങ്​ നെ​റ്റ്‌​വ​ർ​ക്ക്, ഒ.​ഇ.​ആ​ർ അ​ഡ്വ​ക്ക​സി ക​മ്മി​റ്റി എ​ന്നി​വ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ൾ​െ​ക്കാ​ടു​വി​ലാ​ണ്​ സൗ​ദി​യു​െ​ട ആ​പ്​ ​മി​ക​ച്ച​താ​യി ​െത​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​ത്. വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി സൃ​ഷ്​​ടി​ച്ച എ​ല്ലാ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ തു​ട​രു​ന്ന​തി​ന് സൗ​ദി അ​റേ​ബ്യ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ അ​ന്താ​രാ​ഷ്​​​ട്ര സ​മൂ​ഹം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Learning SystemSaudi Arabia is the best
Next Story