ഒാൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നു
text_fieldsദമ്മാം: ബാങ്കിൽനിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് ഇടപാടുകാരിൽനിന്ന് ഒ.ടി.പി നമ്പറുകൾ വാങ്ങി അക്കൗണ്ടുകളിലെ പണംതട്ടുന്ന സംഘങ്ങൾ വീണ്ടും സജീവമാകുന്നു. നേരേത്ത മലയാളികൾ ഉൾെപ്പടെ നിരവധി പേർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായതിെൻറ വാർത്തകളും മുന്നറിയിപ്പുകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണം വ്യാപകമായി കുറഞ്ഞിരുന്നു. എന്നാൽ, വീണ്ടും തട്ടിപ്പുകാരുടെ കുതന്ത്രങ്ങളിൽ കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നു എന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
അതിവിദഗ്ധമായാണ് തട്ടിപ്പുകാർ ഇരകളെ കുടുക്കുന്നത്. ദമ്മാമിലെ ഒരു മെഡിക്കൽ സെൻററിൽ നഴ്സായ പത്തനംതിട്ട സ്വദേശിനിയുടെ 5000ത്തോളം റിയാലാണ് കഴിഞ്ഞദിവസം ഇവർ തട്ടിയെടുത്തത്. രണ്ടു മക്കളെ നാട്ടിൽ അയക്കാൻ എക്സിറ്റടിച്ചതിന് തൊട്ടുപിന്നാലെയാണ് അവരെ തേടി അറബി സംസാരിക്കുന്ന ഒരാളുടെ ഫോൺ കാൾ എത്തിയത്. ആരാണ് നാട്ടിൽ പോകുന്നതെന്നായിരുന്നു ചോദ്യം. മക്കളാണ് എന്നറിയിച്ചപ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് റീ ആക്ടിവേറ്റ് ചെയ്യാതെ പോയാൽ അവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കുമെന്നും അതിനാൽ ഇപ്പോൾ നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ പറയണം എന്നുമായിരുന്നു ഇയാളുടെ ആവശ്യം. പെെട്ടന്നുണ്ടായ വെപ്രാളത്തിൽ മറ്റൊന്നുമാലോചിക്കാതെ തെൻറ ഫോണിൽ രണ്ടു പ്രാവശ്യം വന്ന നാലക്ക നമ്പറുകളും പറഞ്ഞുകൊടുത്തു. അൽപസമയത്തിനകം എസ്.ടി.സി പേ നമ്പറിലേക്ക് തെൻറ അക്കൗണ്ടിലുള്ള മുഴുവൻ പണവും ട്രാൻസ്ഫർ ചെയ്ത സന്ദേശമെത്തിയപ്പോഴാണ് താൻ കുടുങ്ങിയത് ഇവരറിയുന്നത്.
ഇതുപ്രകാരം എസ്.ടി.സി നമ്പർ തിരക്കിപ്പോയാൽ ചെന്നെത്തുന്നത് ഏതെങ്കിലും നിരപരാധിയുടെ മുന്നിലായിരിക്കും. അംഗീകൃത കേന്ദ്രങ്ങളിൽനിന്നല്ലാതെ സിമ്മുകൾ വാങ്ങുന്നവരുടെ ഇഖാമ പകർപ്പുപയോഗിച്ച് എടുക്കുന്ന വ്യാജ നമ്പറുകൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്.
ഇത്തരത്തിൽ തെൻറ പേരിലുള്ള നമ്പർ ഉപയോഗിച്ച് യമൻ പൗരന്മാർ തട്ടിയെടുത്ത 6000 റിയാലിെൻറ പേരിൽ ഇടുക്കി സ്വദേശി മാസങ്ങളായി കോടതി കയറിയിറങ്ങുകയാണ്. ഇദ്ദേഹത്തിെൻറ അക്കൗണ്ട് തന്നെ കഴിഞ്ഞദിവസം മെറ്റാരു കൂട്ടർ ഹാക്ക് ചെയ്യുകയും പണം കവർന്നതിനുശേഷം ടെല്ലർ പാസ്വേഡ് പോലും മാറ്റുകയും ചെയ്തു.
ഇപ്പോൾ ഇൗ കേസും പൊലീസിെൻറ മുന്നിലാണുള്ളത്. മറ്റൊരു മലയാളിയുടെ 2000 റിയാലും കഴിഞ്ഞദിവസം ഇത്തരത്തിൽ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇൗ കേസുകളിലെല്ലാം അന്വേഷണം ചെന്നെത്തുന്നത് നിരപരാധികളുടെ മുന്നിലാണ്. അതുകൊണ്ടുതന്നെ ജാഗ്രത പാലിക്കുക മാത്രമാണ് ഇതിൽനിന്ന് രക്ഷനേടാനുള്ള ഉപാധിയെന്ന് അധികൃതർ ഒാർമപ്പെടുത്തുന്നു.
തങ്ങളുടെ പേരിൽ വ്യാജ സിമ്മുകളില്ലെന്ന് ഇടക്കിടക്ക് ഉറപ്പുവരുത്തണം. ബാങ്കുകൾ നിങ്ങളുെട അക്കൗണ്ടുമായുള്ള രഹസ്യ വിവരങ്ങളൊന്നും ഫോൺ വഴി അന്വേഷിക്കില്ലെന്ന മുന്നറിയിപ്പ് ഇടക്കിടക്ക് നൽകിക്കൊണ്ടിരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

