ഉത്തരവിറങ്ങി; ഒാൺലൈൻ ഉപഭോക്തൃ സേവന േജാലികൾ ഇനി സൗദികൾക്കു മാത്രം
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ഇനി ഒാൺലൈൻ ഉപഭോക്തൃ സേവന ജോലികൾ സ്വദേശി പൗരന്മാർക്കു മാത്രം. ആശയവിനിമയ, വിവരസാേങ്കതിക മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് ഇൗ മേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പ്രക്രിയ പൂർത്തീകരിക്കുക. ഇതുസംബന്ധിച്ച് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഉത്തരവിട്ടു.
ഫോൺ, ഇ-മെയിൽ, ചാറ്റിങ്, സോഷ്യൽ മീഡിയ എന്നിവയിലൂടെ ഒാൺലൈൻ ഉപഭോക്തൃ സേവനം നൽകുന്ന കാൾ സെൻററുകളിലെ എല്ലാ തൊഴിലുകളും സ്വദേശിവത്രണ പരിധിയിൽ വരും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയും സാമ്പത്തിക വരുമാനം ഉയർത്താൻ സഹായിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാനവ വിഭവശേഷി നിധിയുടെ (ഹദഫ്) സഹകരണത്തോടെ മന്ത്രാലയം ഉപഭോക്തൃ സേവന തൊഴിലുകളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
രാജ്യത്തെ പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒ ാൺലൈൻ ഉപഭോക്തൃ സേവന ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദൂര ജോലിക്കുള്ള സാധ്യതകളും മാർഗങ്ങളും ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയിലെ ഡിജിറ്റൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, തൊഴിൽ കുടിയേറ്റം കുറക്കുക, സ്വദേശികളുമായി ഇടപഴകുന്നതിലൂടെ ഉപഭോക്തൃസേവനം എളുപ്പമാക്കുക, ഒാൺലൈൻ ഉപഭോക്തൃ സേവന മേഖലകളിൽ കൂടുതൽ ജോലിസാധ്യതകൾ സൃഷ്ടിക്കുക, ദേശീയ വിവരശേഖരണം പരിരക്ഷിക്കുക തുടങ്ങിയവ ഇൗ തീരുമാനത്തിെൻറ ലക്ഷ്യങ്ങളിലുൾപ്പെടുന്നു. സൗദിയിലെ വിവിധ സ്ഥാപനങ്ങളിൽ ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ജോലികളുണ്ട്.
ഇതാണ് പൂർണമായും സൗദികൾക്കു മാത്രമായി നിശ്ചയിച്ചത്. ഈ തസ്തികകളിൽ ഇനി വിദേശികളെ അനുവദിക്കില്ല. ഫോൺ, ഇ-മെയിൽ, ചാറ്റ്, സോഷ്യൽ മീഡിയ, ഓൺലൈൻ സംഭാഷണങ്ങൾ, വിഡിയോ കാളിങ് തുടങ്ങി സ്ഥാപനങ്ങളുടെ ഇത്തരം സേവനങ്ങളിലെല്ലാം ഇനി സൗദികളെ മാത്രമേ നിയമിക്കാവൂ. ഇത്തരം ജോലികളിലേക്ക് വേണ്ട അടിസ്ഥാന പരിശീലനങ്ങൾ സ്ഥാപനങ്ങൾ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

