Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ 29 വരെ തുടരും

text_fields
bookmark_border
റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ 29 വരെ തുടരും
cancel

റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിർദേശപ്രകാരം റിയാദ് ഇന്റർനാഷനൽ സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ 29 (വ്യാഴാഴ്ച) വരെ തുടരും. സ്കൂൾ ഇടക്കാല പ്രിൻസിപ്പൽ മൈമൂന അബ്ബാസ് രക്ഷിതാക്കൾക്ക് അയച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തേ അറിയിച്ച ഷെഡ്യൂൾ പ്രകാരം ശേഷിക്കുന്ന പിടി 2, യുടി 2 പരീക്ഷകളും ഓൺലൈനായി നടത്തും. പരീക്ഷകൾ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിനും ഓൺലൈൻ പഠനത്തോട് സഹകരിക്കുന്നതിനും രക്ഷിതാക്കൾ കാണിക്കുന്ന പിന്തുണക്ക് സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Online Classes to Continue at Riyadh International Indian School Until October 29
Next Story