Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​സ്പോ​ർ​ട്ട്, വി​സ...

പാ​സ്പോ​ർ​ട്ട്, വി​സ സേ​വ​ന​ങ്ങ​ൾ​ക്ക് മ​ദീ​ന​യി​ൽ ഏ​ക​ജാ​ല​ക സം​വി​ധാ​നം

text_fields
bookmark_border
പാ​സ്പോ​ർ​ട്ട്, വി​സ സേ​വ​ന​ങ്ങ​ൾ​ക്ക് മ​ദീ​ന​യി​ൽ ഏ​ക​ജാ​ല​ക സം​വി​ധാ​നം
cancel

മ​ദീ​ന: പാ​സ്പോ​ർ​ട്ട്, വി​സ, ഇ​ഖാ​മ സേ​വ​ന​ങ്ങ​ൾ​ക്ക് മ​ദീ​ന​യി​ൽ ഏ​ക​ജാ​ല​ക സം​വി​ധാ​നം ആ​രം​ഭി​ച്ചു. മ​ദീ​ന മേ​ഖ​ല​യി​ലെ ആ​ദ്യ കേ​ന്ദ്ര​മാ​യാ​ണ് ഇ​തു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ചേം​ബ​ർ ആ​സ്ഥാ​ന​ത്ത് കേ​ന്ദ്ര​ത്തി‍െൻറ ഉ​ദ്ഘാ​ട​നം ചേം​ബ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മു​നീ​ർ മു​ഹ​മ്മ​ദ് നാ​സ​ർ നി​ർ​വ​ഹി​ച്ചു. മേ​ല​ഖ​യി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മു​ള്ള സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ് കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ദീ​ന ചേം​ബ​ർ വ്യ​ക്ത​മാ​ക്കി. പാ​സ്പോ​ർ​ട്ട്, ഇ​ഖാ​മ പു​തു​ക്കു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ കേ​ന്ദ്രം ന​ൽ​കും. താ​മ​സ​ക്കാ​ർ​ക്ക് പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ എ​ൻ​ട്രി വി​സ​ക​ൾ ന​ൽ​കു​ന്ന​തി​നു കേ​ന്ദ്രം സ​ഹാ​യ​ക​മാ​കും. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ വ​ലി​യ ശ്ര​മ​ങ്ങ​ളി​ല്ലാ​തെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും. വി.​എ​ഫ്.​എ​സ് ഗ്ലോ​ബ​ൽ ക​മ്പ​നി​യു​മാ​യി അ​ടു​ത്തി​ടെ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ചേം​ബ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passport
News Summary - One-stop shop for passport and visa services in Madinah
Next Story