വേതന സംരക്ഷണ പരിപാടി പാലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഒരു ദിവസം കൂടി
text_fieldsറിയാദ്: സുതാര്യത വർധിപ്പിക്കുന്നതിനായി‘മുദാദ്’ പ്ലാറ്റ്‌ഫോമിലൂടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച വേതന സംരക്ഷണ പരിപാടി പാലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം. ‘മദദ്’ പ്ലാറ്റ്‌ഫോം വഴി സ്ഥാപനങ്ങൾ സമയബന്ധിതമായി വേതന വിതരണം പാലിക്കുന്നുണ്ടോ എന്ന് അളക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ശമ്പള കൈമാറ്റവും രേഖകളും ലഭിച്ചാലുടൻ അവയുടെ അനുസരണ നിരക്കുകൾ നിരീക്ഷിക്കാൻ ഇത് സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നു. ബാങ്ക് അക്കൗണ്ട് സോഫ്റ്റ്‌വെയർ സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. അതുവഴി വേതന പാത സൃഷ്ടിക്കപ്പെടുന്നു. വേതന സംരക്ഷണ ഫയൽ സ്വയമേവ അപ്‌ലോഡ് ചെയ്യാനും ഇത് അനുവദിക്കുന്നു. ഈ പ്രോഗ്രാം അലേർട്ടുകളും കുറിപ്പുകളും നിരീക്ഷിക്കുകയും അഭിപ്രായങ്ങളുടെ സാധുത പരിശോധിക്കുകയും അവ ജീവനക്കാരന് സ്വീകാര്യതയോ നിരസിക്കലോ നൽകുന്നതിനായി അയയ്ക്കുകയും ചെയ്യുന്നു. വേതന പേയ്‌മെന്റ് രേഖപ്പെടുത്തിയ ശേഷം സ്ഥാപനത്തിന്റെ അനുസരണ നിരക്കുകൾ സ്വയമേവ വ്യക്തമാക്കാനും പ്രോഗ്രാം സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

