ഫർണിച്ചർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്ക്
text_fieldsദമ്മാമിലെ ഫർണിച്ചർ വർക്ക് ഷോപ്പിലുണ്ടായ അഗ്നിബാധ സിവിൽ ഡിഫൻസ് അണയ്ക്കുന്നു
ദമ്മാം: സൗദി കിഴക്കൻപ്രവിശ്യയിൽ ഫർണിച്ചർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്ക്. ദമ്മാം നഗരത്തിൽ പ്രവർത്തിക്കുന്ന മരയുരുപ്പടികൾ നിർമിക്കുന്ന വർക്ക് ഷോപ്പിലാണ് തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ തൊഴിലാളിയെ റെഡ് ക്രസൻറ് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി. സമാനമായ മറ്റൊരു സംഭവത്തിൽ, യാംബുവിൽ പെട്രോൾ പമ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിൽ പടർന്നുപിടിച്ച തീ യാംബു സിവിൽ ഡിഫൻസും അണച്ചു. സ്ഥാപനം ഏറക്കുറെ പൂർണമായും കത്തിനശിച്ചു. സമീപത്തെ കൂടുതൽ വ്യാപാരസ്ഥാപനങ്ങളിലേക്കും പെട്രോൾ പമ്പിലേക്കും തീ പടർന്നുപിടിക്കാതെ നോക്കാൻ സിവിൽ ഡിഫൻസിന് സാധിച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

