Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ര സ്​​കൂ​ളി​നും...

യാ​ര സ്​​കൂ​ളി​നും നൂ​റു​മേ​നി

text_fields
bookmark_border
യാ​ര സ്​​കൂ​ളി​നും നൂ​റു​മേ​നി
cancel

റി​യാ​ദ്​: സി.​ബി.​എ​സ്.​ഇ പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ റി​യാ​ദി​ലെ യാ​ര ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച​വി​ജ​യം നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 88 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. 96.6 ശ​ത​മാ​നം പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. 68.18 ശ​ത​മാ​നം പേ​ർ​ക്ക്​ ഡി​സ്​​റ്റി​ങ്​​ഷ​നു​ണ്ട്.

തു​ട​ർ​ച്ച​യാ​യ 13ാമ​ത്തെ വ​ർ​ഷ​മാ​ണ് യാ​ര സ്​​കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്. 96 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യ​ല​ക്ഷ്മി ജ​യ​കൃ​ഷ്ണ​ൻ സ്​​കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി. 95.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മു​ഹ​മ്മ​ദ് നി​ഹാ​ൽ, 94.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഹ​ന ഫാ​ത്തി​മ ഉ​മ​ർ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ​ക്ക്​ അ​ർ​ഹ​രാ​യി. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​സി​മ സ​ലീം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
TAGS:Yara School CBSE riyad 
News Summary - One hundred men to Yara School
Next Story