Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം സ്വദേശിയെ റിയാദിൽ മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശിയെ റിയാദിൽ മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

റിയാദ്: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ റിയാദിൽ മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർ കാവ് പ്ലാവർത്തല പുത്തൻ വീട്ടിൽ രാജേഷ് കുമാറിനെയാണ് (35) ജോലിസ്ഥലത്തെ മാൻഹോളിൽ മരിച്ചത്.

ടാങ്കർ ലോറി ഡ്രൈവറായിരുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് മാൻ ഹോളിൽ വീണ പൈപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു മരണപ്പെട്ടതെന്ന് കരുതുന്നു. മാൻഹോളിന്റെ കരയിൽ മൊബൈൽ ഫോണും വാച്ചും അഴിച്ചു വെച്ച നിലയിലായിരുന്നു. ഈ സമയത്തു അടുത്ത് മറ്റാരും ഇല്ലാതിരുന്നതു അപകടം പുറത്തറിയാൻ വൈകുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലെ ജീവനക്കാരനനാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ്: ശശീന്ദ്രൻ നായർ, മാതാവ്: ഉഷാ കുമാരി. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിന് സൃഹൃത്ത് ഷൈജുവിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, തിരുവനന്തപുരം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് നവാസ് ബീമാ പള്ളി എന്നിവർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One died in saudi arabia
Next Story