Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് ലക്ഷണങ്ങളോടെ...

കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മലയാളി ഖസീമിൽ മരണപ്പെട്ടു

text_fields
bookmark_border
കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മലയാളി ഖസീമിൽ മരണപ്പെട്ടു
cancel

ബുറൈദ: സൗദിയിൽ കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അൽ ഖസീമിലെ ഉനൈസ സനാഇയ്യയിൽ ജെ.സി.ബി. ഓപ ്പറേറ്ററായിരുന്ന ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ്‌ഖാനാണ് (48 ) മരണപ്പെട്ടത്. ബുറൈദയിലെ കോവിഡ ് സെന്ററായ ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.

പത്തുദിവസം മുൻപ് നെഞ്ചുവേദനയെ തുടർന്ന് ഉനൈസയിലെ ഹയാത്ത് ഹോസ്പിറ്റലിലെത്തുകയും ഉടനെ അവിടെ കുഴഞ്ഞു വീഴുകയുമായിരുന്നു, ദിവസങ്ങളോളം വെന്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ കോവിഡ് റിസൾട്ട് പൊസിറ്റീവായതിനെ തുടർന്ന് വിധഗ്ദ ചികിത്സക്കുവേണ്ടി ബുറൈദ സെൻട്രൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു.

അദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലായിരുന്ന മലയാളികളായ സുഹൃത്തുക്കൾ നിരീക്ഷണത്തിൽ തുടരുകയാണ്. ആഴ്ചകളോളമായി പനിയും ജലദോഷവും മറ്റുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയിരുന്നു. ഇരുപതോളം വർഷം പ്രവാസിയായ ഇദ്ദേഹം പ്രാരാബ്ധങ്ങൾ കാരണം അഞ്ചരവര്ഷമായി അവസാനം അവധികഴിഞ്ഞു വന്നിട്ട്. പിതാവ് മുഹമ്മദ് റാവുത്തർ,റംലയാണ് ഭാര്യ,മക്കൾ ബിലാൽ, ബിൻഹാജ്,എന്നിവരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19Malayalee saudi
News Summary - One Death in Saudi Malayalee Covid 19-Gulf News
Next Story