Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്കിൽ പെട്രോൾ...

തബൂക്കിൽ പെട്രോൾ പമ്പിൽ അഗ്​നിബാധ: ഒരു മരണം, രണ്ട്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
തബൂക്കിൽ പെട്രോൾ പമ്പിൽ അഗ്​നിബാധ: ഒരു മരണം, രണ്ട്​ പേർക്ക്​ പരിക്ക്​
cancel
camera_alt

ഒരാളുടെ മരണത്തിനിടയാക്കിയ തബൂക്കിലെ പെ​ട്രോൾ പമ്പിലെ തീപിടിത്തം

തബൂക്ക്​: സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ​ തബൂക്കി​ൽ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം. രണ്ട്​ പേർക്ക്​ പരിക്കേറ്റു. സിവിൽ ഡിഫൻസ്​ സംഘം സ്ഥലത്തെത്തി വേഗം തീ അണച്ചതിനാൽ കൂടുതൽ നാശനഷ്​ടങ്ങൾ ഒഴിവായി.

മരിച്ചയാളും പരിക്കേറ്റവരും ഏത്​ രാജ്യക്കാരാണെന്ന്​ അറിവായിട്ടില്ല. തീപിടിത്തത്തിൽ രണ്ടുപേർക്ക്​​ പരിക്കേറ്റെന്നും ഒരാൾ മരിച്ചെന്നും നാശനഷ്​ടങ്ങളുണ്ടായെന്നും സൗദി സിവിൽ ഡിഫൻസ് ‘എക്സി’ൽ പോസ്​റ്റ്​ ചെയ്​തു. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

റെഡ് ക്രസൻറ്​ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തീപിടിത്തത്തെ തുടർന്ന കനത്ത പുക പ്രദേശമാകെ മൂടിയിരുന്നു. സംഭവത്തി​ന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire accident
News Summary - Fire at petrol pump in Tabuk: One dead, two injured
Next Story