Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘വ​ൺ കാ​ൾ വ​ൺ വോ​ട്ട്’...

‘വ​ൺ കാ​ൾ വ​ൺ വോ​ട്ട്’ മ​ല​പ്പു​റം ജി​ല്ല യു.​ഡി.​എ​ഫ് റി​യാ​ദ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
Riyadh Malappuram district UDF committee election convention
cancel
camera_alt

റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല യു.​ഡി.​എ​ഫ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ​നി​ന്ന്

റി​യാ​ദ്: മ​ല​പ്പു​റം ജി​ല്ല യു.​ഡി.​എ​ഫ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ബ​ത്ത​യി​ലെ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ല​പ്പു​റം,പൊ​ന്നാ​നി,വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​ർ​ക്കാ​റി​നെ​തി​രെ​യും വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ളെ അ​ധി​കാ​ര​ത്തി​ൽ നി​ന്നി​റ​ക്കി ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഇ​ന്ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ മു​ഴു​വ​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളോ​ടും വി.​ഡി. സ​തീ​ശ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പൊ​ന്നാ​നി ലോ​ക്സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ൺ​വെ​ൻ​ഷ​നി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി ‘വ​ൺ കാ​ൾ വ​ൺ വോ​ട്ട്’ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി 25000 വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് റി​യാ​ദ് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി​ളി​ക്കും. വ​ൺ കാ​ൾ വ​ൺ വോ​ട്ട് കാ​മ്പ​യി​ൻ ലോ​ഗോ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മു​ഹ​മ്മ​ദ് വേ​ങ്ങ​ര സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജ​ലീ​ൽ തി​രൂ​രി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷാ​ഫി മാ​സ്റ്റ​ർ ക​രു​വാ​ര​കു​ണ്ട്, എ​ൽ.​കെ അ​ജി​ത്, അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, സി.​പി മു​സ്ത​ഫ,ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര,പി.​സി അ​ലി വ​യ​നാ​ട്, ന​വാ​സ് വെ​ള്ളി​മാ​ട് കു​ന്നു, ശ​ങ്ക​ർ, ജം​ഷി തു​വ്വൂ​ർ, മു​ജീ​ബ് ഉ​പ്പ​ട, സ​ത്താ​ർ താ​മ​ര​ത്ത്, ഷ​റ​ഫു വ​യ​നാ​ട് തു​ട​ങ്ങി കെ.​എം.​സി.​സി​യു​ടെ​യും ഒ.​ഐ.​സി.​സി​യു​ടെ​യും നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല യു.​ഡി.​എ​ഫ് ജ​ന​റ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ സ്വാ​ഗ​ത​വും സ​ഫീ​ർ മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. മു​നീ​ർ വാ​ഴ​ക്കാ​ട്, വാ​ഹീ​ദ് വാ​ഴ​ക്കാ​ട്, മു​നീ​ർ മ​ക്കാ​നി, സാ​ദി​ഖ് വ​ട​പു​രം, ഷാ​ഫി ചി​റ്റ​ത്തു​പാ​റ,അ​മീ​ർ പ​ട്ട​ണ​ത്ത്, നൗ​ഫ​ൽ താ​നൂ​ർ,ഉ​ണ്ണി, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്,പ്ര​ഭാ​ക​ര​ൻ,അ​ർ​ഷാ​ദ് ത​ങ്ങ​ൾ, സ​ലാം മ​ഞ്ചേ​രി, സ​ഫീ​ർ ഖാ​ൻ മ​ജീ​ദ് മ​ണ്ണാ​ർ​മ​ല,ബൈ​ജു, മു​ത്തു പാ​ണ്ടി​ക്കാ​ട്, യൂ​നു​സ് നാ​ണ​ത്ത്,ഷൗ​ക്ക​ത്ത് ഷി​ഫ, ഇ​സ്മാ​യി​ൽ ഓ​വു​ങ്ങ​ൽ, ഷ​റ​ഫു ചി​റ്റാ​ൻ,അ​ൻ​സാ​ർ വാ​ഴ​ക്കാ​ട്, ന​ജീ​ബ് ആ​ക്കോ​ട്, ഇ​സ്മാ​യി​ൽ,ശി​ഹാ​ബ് അ​രി​പ്പ​ൻ,സ​ലിം വാ​ഴ​ക്കാ​ട്,ബ​നൂ​ജ് പു​ല​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhElection ConventionUDFMalappuram
News Summary - 'One Call One Vote' Malappuram District UDF Riyadh Committee election Convention
Next Story