റിയാദിൽ ഒരു ബില്യൻ റിയാലിന്റെ വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം
text_fieldsറിയാദിൽ ഒരു ബില്യൻറിയാലിന്റെ വിദ്യാഭ്യാസ പദ്ധതികൾ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദിൽ ഒരു ബില്യനിലധികം ചെലവ് വരുന്ന വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം. റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ 2025ലേക്കുള്ള പുതിയ വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം കുറിച്ചു. മേഖലയിലെ ഗവർണറേറ്റുകളിലെ 1,88,000ത്തിലധികം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുന്ന 314 പദ്ധതികൾ ഉൾപ്പെടുന്നു.
സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വിദ്യാഭ്യാസ മേഖലക്ക് നൽകുന്ന വലിയ പിന്തുണയെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ പ്രശംസിച്ചു. സമ്പന്നമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണ് വിദ്യാഭ്യാസത്തിലെ നിക്ഷേപം.
ഭരണകൂട അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും രാജ്യത്തുടനീളമുള്ള വിദ്യാർഥികളെ സേവിക്കുന്നതിനുമായി വിദ്യാഭ്യാസ അന്തരീക്ഷം വികസിപ്പിക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബെനിയാൻ നടത്തുന്ന ശ്രമങ്ങൾക്കും മന്ത്രാലയത്തിനും ഗവർണർ നന്ദി പറഞ്ഞു.
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും ആകർഷകവുമായ പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതികൾ. ഇത് വിഷൻ 2030ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനായി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ ശേഷി വർധിപ്പിക്കുന്നതിനും തുല്യമായ വിദ്യാഭ്യാസ അവസരങ്ങൾ നേടുന്നതിനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

