ഇത്തവണ ഓണം രാജ് കലേഷിനും മാത്തുക്കുട്ടിക്കുമൊപ്പം
text_fieldsറിയാദ്: ഇത്തവണത്തെ ഓണം സെലിബ്രിറ്റി അവതാരകരായ രാജ് കലേഷിനും മാത്തുക്കുട്ടിട്ടുമൊപ്പം ആഘോഷിക്കാൻ അവസരമൊരുക്കി ലുലു. രാജ്യാന്തരപ്രശസ്ത പാചക വിദഗ്ധരെ അണിനിരത്തി ലുലു ഹൈപർ മാർക്കറ്റുകളിൽ തുടക്കമായ ലോകഭക്ഷ്യമേളയിലാണ് ഓണത്തിന് സൗദിയിലെ ഉപഭോക്താക്കൾക്ക് ഈ സവിശേഷാവസരം. സെപ്റ്റംബർ 10 വരെ നീളുന്ന മേളയിൽ ഇത് കൂടാതെ ആയിരം ഫ്രീ ട്രോളികളും ആയിരം മികച്ച അടുക്കള ഉപകരണങ്ങളുമടങ്ങുന്ന സമ്മാനങ്ങളും പ്രത്യേക ഓഫറുകളും ഉപഭോക്താക്കാളെ കാത്തിരിക്കുന്നുണ്ട്.
ലോകോത്തര പാചകവിദഗധരിൽനിന്ന് ഉപഭോക്താക്കൾക്ക് പാചക പരിശീലനം ലഭിക്കാനും അവർ പാചകം ചെയ്യുന്ന വിഭവങ്ങൾ രുചിക്കാനും അന്താരാഷ്ട്ര പാചക ഉള്ളടക്കങ്ങളെ അടുത്തറിയാനും അവസരമുണ്ടാകും. പ്രമുഖ ഷെഫുമാരായ തുർക്കി അൽഗാനിം, മൻസൂർ എന്നിവർ സെപ്റ്റംബർ ഒന്നിന് റിയാദ് അൽയാസ്മിൻ ലുലു ഹൈപർ മാർക്കറ്റിലും ദമ്മാം അൽറയ്യാൻ ലുലു ഹൈപർ മാർക്കറ്റിലും എത്തും. ഷെഫ് അദ്‌നാൻ യമാനി മൂന്നാം തീയതി ജിദ്ദ അൽറവാബി ലുലുവിലും ഷെഫ് ഹാനി നാലാം തീയതി അൽ-ഖോബാർ ലുലുവിലും ഷെഫ് അബ്ദുൽ അസീസ് അൽമുതവ്വ, ഷെഫ് മൈസ എന്നിവർ എട്ടിന് റിയാദ് യർമൂഖിലെ ലുലുവിലും ജിദ്ദയിലെ മർവ ലുലുവിലും ഉപഭോക്താക്കളുമായി സംവദിക്കാനെത്തും.
കേരളത്തിലെ സെലിബ്രിറ്റി അവതാരകരായ രാജ് കലേഷും മാത്തുക്കുട്ടിയും എട്ടിന് റിയാദ് മുറബ്ബ അവന്യു മാളിലെ ലുലുവിലും ഒമ്പതിന് ജുബൈൽ ലുലു മാളിലും 10ന് ജിദ്ദ അൽ-റവാബിയിലെ ലുലുമാളിലും ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കാനെത്തും. ഓണ ദിവസങ്ങളിൽ 28.50 റിയാലിന് 23 പരമ്പരാഗത വിഭവങ്ങളടങ്ങിയ ഓണസദ്യ ലഭിക്കും. ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ലുലു മാളുകളിൽ ഓണസദ്യ ബുക്ക് ചെയ്യാനാവും.
ഭക്ഷ്യമേളയോട് അനുബന്ധിച്ച് പ്രത്യേക പ്രൊമോഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ, അറേബ്യൻ, ഫിലിപ്പീൻസ് ഭക്ഷ്യ വൈവിധ്യങ്ങളും വ്യത്യസ്തയിനം ബ്രഡ്, ചീസ്, ഐസ്‌ക്രീം, ജ്യൂസുകൾ എന്നിവയും പ്രത്യേക ഓഫറിൽ ലഭിക്കും. അതോടൊപ്പം അടുക്കളകളിലേക്കാവശ്യമായ പാത്രങ്ങൾക്കും ഉപകരണങ്ങൾക്കും പ്രത്യേക വിലക്കിഴിവും ഉണ്ടാകും. വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ 100 റിയാലിന് പർച്ചേസ് ചെയ്താൽ 50 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്ന പ്രൊമോഷനും ഇതോടൊന്നിച്ചുണ്ട്.
ഭക്ഷണവും വ്യത്യസ്ത ഭക്ഷ്യ വസ്തുക്കളുടെ പരീക്ഷണവും സൗദി ഉപഭോക്താക്കൾക്ക് വലിയ ആനന്ദം നൽകുന്നതാണെന്നും സ്വന്തം രുചിക്കൂട്ടുകൾ പ്രവാസികൾക്ക് പകർന്നു നൽകാനും പുതിയ ഭക്ഷണങ്ങളെ സ്വീകരിക്കാനും അവർ താൽപര്യമുള്ളവരാണെന്നും ഈ മേള അതിന് ഏറ്റവും നല്ല വേദിയാണ് ഒരുക്കിയിരിക്കുന്നതെന്നും ലുലു സൗദി അറേബ്യ ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.
ഫോട്ടോ: ലോകഭക്ഷ്യമേളക്കായി അണിഞ്ഞൊരുങ്ങിയ സൗദിയിലെ ലുലു ഹൈപർ മാർക്കറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

