കേളി കുടുംബവേദി 'ഓണോത്സവം 2022'
text_fieldsകേളി കുടുംബവേദിയുടെ ‘ഓണോത്സവം 2022’ സെൻട്രൽ കമ്മറ്റി അംഗം വി.കെ. ഷഹീബ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേരളത്തനിമ വിളിച്ചോതുന്ന കലാപരിപാടികളും ഓണസദ്യയുമൊരുക്കി കേളി കുടുംബവേദി 'ഓണോത്സവം 2022' സംഘടിപ്പിച്ചു.
സാംസ്‌കാരിക സമ്മേളനത്തിൽ കുടുംബവേദി വൈസ് പ്രസിഡന്റ് വി.എസ്. സജീന അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി അംഗം വി.കെ. ഷഹീബ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, ട്രഷറർ സെബിൻ ഇഖ്ബാൽ, ജി.പി. വിദ്യ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കേളി രക്ഷാധികാരി കമ്മിറ്റി അംഗവും കുടുംബവേദിയുടെ ചുമതല വഹിച്ചിരുന്ന പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സതീഷ് കുമാറിനെ ഉപഹാരം നൽകി ആദരിച്ചു. സീബ കൂവോട് സ്വാഗതവും ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

