Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം

text_fields
bookmark_border
റിയാദ് ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം
cancel
camera_alt

റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഓണാഘോഷം സംഘടിപ്പിച്ചു. യൂനിറ്റ് തലത്തിൽ നടന്ന അത്തപ്പൂക്കളം മത്സരത്തിൽ ശുമൈസി യൂനിറ്റ് വിജയികളായി. തിരുവാതിരക്കളി, വടംവലി, മാവേലിയെ വരവേൽക്കൽ, കുട്ടികളുടെ വിവിധതരം കലാകായിക മത്സരങ്ങൾ എന്നിവ നടന്നു. റിയ അംഗങ്ങളും കുടുംബങ്ങളും ഉൾപ്പെടെ 250ലേറെ ആളുകൾ പങ്കെടുത്തു. ടി.എൻ. നായർ, ടെന്നി എന്നിവർ വിഭവസമൃദ്ധമായ ഓണസദ്യക്ക് നേതൃത്വം നൽകി. സാംസ്‌കാരിക പരിപാടിയിൽ റിയ പ്രസിഡന്റ് ശിവകുമാർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സുബ്ഹാൻ സംസാരിച്ചു. പരിപാടികൾക്ക് കലാകായിക കൺവീനർ സുനിൽ സുഗതൻ, ഹബീബ്, വിവേക്, ഉമർകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam was celebrated
Next Story