ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല ഓണാഘോഷം
text_fieldsഅബഹയിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച ഓണാഘോഷം പ്രകാശൻ നാദാപുരം ഉദ്ഘാടനം
ചെയ്യുന്നു
അബഹ: ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റിയുടെ കീഴിലുള്ള വിവിധ യൂനിറ്റ്, ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
മദീന അസ്കറി യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ദക്ഷിണ മേഖല കമ്മിറ്റിയുടെ അധ്യക്ഷൻ അഷറഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു. അബഹ സിറ്റി യൂനിറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മേഖല കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശൻ നാദാപുരം ഉദ്ഘാടനം ചെയ്തു. ബിഷ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടി പ്രസിഡൻറ് വാവ സലീം ഉദ്ഘാടനം ചെയ്തു. വിവിധ യൂനിറ്റുകൾ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ ബിജു യാക്കോബ്, ബിജു കാരമുട്ടിൽ, ബിനു ജോസഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

