ഓണം പൊന്നോണം കല്ലുവിനൊപ്പം; ജുബൈല്‍ സിറ്റി ഫ്ലവറില്‍ ഓണം പായസമത്സരം
text_fieldsജുബൈല്‍ സിറ്റി ഫ്ലവറില്‍ ഒരുക്കിയ ഓണം പായസ മത്സരത്തിൽ വിജയിച്ചവർ രാജ് കലേഷിനോടൊപ്പം.
ജുബൈല്‍: ലോകമലയാളികളുടെ ഒരുമയുടെ ഉത്സവമായ ഓണത്തെ വരവേറ്റ് സിറ്റി ഫ്ലവര്‍ ജുബൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓണം പായസമത്സരം സംഘടിപ്പിച്ചു. മജീഷ്യൻ, ഷെഫ്, ടെലിവിഷൻ ഷോ അവതാരകൻ, സ്റ്റേജ് കൊറിയോഗ്രാഫർ, പെർഫോമർ എന്നീ നിലകളിൽ പ്രശസ്തനായ രാജ് കലേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. കേരളത്തിൽ പോലും അന്യമായിക്കൊണ്ടിരിക്കുന്ന അപൂർവയിനം പായസങ്ങളുടെ വൈവിധ്യ മേള ഒരുക്കിയ പായസ മത്സരം കാണികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരു പോലെ മധുരതരമായി. തെങ്ങിന്‍പൂക്കുല പായസം മുതൽ ദശപുഷ്പ പായസം വരെ പാകം ചെയ്തു കൊണ്ടുവന്ന പ്രവാസി വനിതകളും പുരുഷന്മാരും വിധികർത്താക്കളെ പോലും അതിശയിപ്പിച്ച മത്സരമാണ് കാഴ്ചവച്ചത്.
വിത്യസ്ത പായസ വിഭവങ്ങള്‍ അരങ്ങേറിയ മത്സരത്തില്‍ ഒന്നാം സമ്മാനം റുക്‌സാന സമീർ കരസ്ഥമാക്കി. രണ്ടാം സമ്മാനം ആയിഷ ഷഹീൻ നേടി. മൂന്നാം സമ്മാനം പ്രമോദ്, ബീപാത്തുമ്മ എന്നിവർ പങ്കിട്ടു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരും വിത്യസ്ത രുചികൂട്ടുകള്‍ ഒരുക്കിയ പായസമാണ് മത്സരത്തില്‍ ഒരുക്കിയതെന്ന് വിധികര്‍ത്താവ് കൂടിയായ രാജ് കലേഷ് പറഞ്ഞു.
മത്സരം കാണുന്നതിനും രുചികൂട്ടുകള്‍ നുണയുന്നതിനും ജുബൈലിലെ സാമുഹിക, സംസ്ക്കാരിക, ജീവകാരുണ്യരംഗത്തെ നിരവധി പേർ എത്തിയിരുന്നു. സിറ്റിഫ്ലവര്‍ ഹൈപ്പർ മാർക്കറ്റ് ജുബൈൽ മാനേജർ സക്കീര്‍, മാർക്കറ്റിംഗ് മാനേജർ നൗഷാദ് എന്നിവര്‍ പായസമേളക്ക് നേതൃത്വം നൽകി. സപ്ത ശ്രീജിത് അവതാരകയായിരുന്നു. പ്രവാസി മലയാളികള്‍ക്കായി 28 ഓളം വിഭവങ്ങള്‍ ഉള്‍പെടുത്തി വിപുലമായ ഓണസദ്യ ചുരുങ്ങിയ വിലയില്‍ ജുബൈല്‍ സിറ്റിഫ്ലവര്‍ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് കാത്തിരിപ്പ് ഇല്ലാതെ തിരുവോണസദ്യ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

