'ഓണനിലാവ് 2025' ജുബൈൽ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsജുബൈൽ മലയാളി സമാജം അംഗങ്ങൾ 'ഓണനിലാവ് 2025' ൽ മാവേലിയോടൊത്ത്
ജുബൈൽ: ജുബൈൽ മലയാളി സമാജം 'ഓണനിലാവ് 2025' എന്ന തലക്കെട്ടിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തോളം ആളുകൾ പങ്കെടുത്തു. ലോക കേരള സഭാ അംഗവും പ്രോഗ്രാം കൺവീനറുമായിരുന്ന നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ കല, സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്തു. നീതു രാജേഷും സംഘവും 'ഓണ നിലാവി'ന് തിരുമുറ്റമൊരുക്കി. കുട്ടികളുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളിയതോടെ സംഗീതമയമായ ആഘോഷ പരിപാടികൾക്ക് ആരംഭമായി. സാഹോദര്യവും സമൃദ്ധിയും വിഭാവനം ചെയ്യുന്ന ഓണാഘോഷ വേളയിൽ ജാതി, മത, വർഗ ഭേദങ്ങൾക്കപ്പുറം മനുഷ്യൻ പരസ്പരം സ്നേഹിക്കാൻ മാവേലി (ദിൽഷാദ്) ഉദ്ബോധിപ്പിച്ചു.
പായസ മത്സരം പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ ഉദ്ഘാടനം ചെയ്തു. ആവേശകരമായ മത്സരത്തിൽ ആശ ബൈജു, ബിബി രാജേഷ്, മുഹമ്മദ് കുട്ടി മാവൂർ, ജഹാൻ ബാസം എന്നിവർ വിധികർത്താക്കളായിരുന്നു. ഐഷ ഷാഹിൻ (ഒന്നാം സ്ഥാനം), ഈസ അൻ (രണ്ടാം സ്ഥാനം), റുക്സാന സമീർ (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ. അഫ്സാന റഹീം സ്പെഷൽ ജൂറി അവാർഡ് നേടി. ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് സാംസ്കാരികത്തനിമയോടെ ശാലിനി ദീപേഷും സിനി സന്തോഷും നയിച്ച തിരുവാതിരയും അരങ്ങേറി. സ്വദേശികൾ ഉൾപ്പെടെയുള്ളവർക്ക് പുതുമയാർന്ന അനുഭവമായി സ്വരലയമധുരമായ നൃത്താവിഷ്കാരം.
കായിക മത്സരങ്ങൾക്ക് ഷഫീഖ് താനൂർ നേതൃത്വം നൽകി. വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം രഞ്ജിത്ത് ആൻഡ് ടീമും രണ്ടാം സമ്മാനം മാത്യു ആൻഡ് ടീമും നേടി. മത്സരങ്ങൾക്ക് ഷൈല കുമാറും രഞ്ജിത്തും നിർദേശങ്ങൾ നൽകി. വിഭവ സമൃദ്ധമായ സദ്യ വട്ടവുമൊരുക്കിയിരുന്നു. ഇരുനൂറിലധികം കലാകാരന്മാരാണ് വിവിധ കലാപരിപാടികളിലായി അണി നിരന്നത്. ദമ്പതിമാരെ ഉൾപ്പെടുത്തി നടത്തിയ തൽസമയ ഹാസ്യപരിപാടി എല്ലാവർക്കും പുതുമയാർന്ന അനുഭവമായി. പങ്കെടുത്തവർ ബാല്യകാല ഓണസ്മരണകളും പങ്കുവെച്ചു. അതിഥികളായി സ്വദേശികളായ അഹമ്മദ് സൈദ്, ഫഹദ് അൽ ഒതൈബി, അബു ഫർറാജ്, അബു സൈഫ്, മൻസൂർ അൽ ഒതൈബി എന്നിവരും ചടങ്ങിൽ എത്തിയിരുന്നു.
സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരായ സോഫിയ ഷാജഹാൻ (എഴുത്തുകാരി), ഷനീബ് അബുബക്കർ, ഷാജഹാൻ (ദമ്മാം മലയാളി സമാജം), സലീം ആലപ്പുഴ, ജയൻ തച്ചമ്പാറ, അഷറഫ് മൂവാറ്റുപുഴ, ശിഹാബ് മങ്ങാടൻ, വിനോദ് (ഇറാം ഗ്രൂപ്), മൂസ അറക്കൽ, സജീർ (കിംസ്), അൻവർ (സാകോം), ഷിനോജ്, നിതിൻ പവി (ബദർ ഹോസ്പിറ്റൽ), ഗിരീഷ്, അഷറഫ് നിലമേൽ, കോയ താനൂർ, ഹാരിസ്, റിയാസ് എൻ.പി, ഫാറൂഖ്, ജാഫർ താനൂർ, അനിൽ കണ്ണൂർ, അൻഷാദ് ആദം, അബ്ദുൽ ഗഫൂർ, ഹാസിഫ്, ബാദുഷ (എം.ഇ.എസ്), സജിത്ത്, താജുദീൻ, റോബിൻ, അഖിൽ (റിക്സ്), കരീം മുവാറ്റുപുഴ എന്നിവർ പങ്കെടുത്തു.അഷറഫ് നിലമേൽ, അഡ്വ. ജോസഫ് മാത്യു മാമൂടാൻ, ഷഫീഖ് താനൂർ, ഹാരീസ്, രഞ്ജിത്, ഷൈല കുമാർ, കോയ താനൂർ, നജീബ് നസീർ, അജ്മൽ സാബു, നാസറുദ്ദീൻ പുനലൂർ, മൂസ അറക്കൽ, ഷാജി പൊടികട, ജാഫർ താനൂർ, ഗിരീഷ്, സന്തോഷ്, എൻ.പി.റിയാസ് തുടങ്ങിയ സമാജം അംഗങ്ങളും വനിത വിങ് അംഗങ്ങളായ ആശ ബൈജു, ഡോ.നവ്യ വിനോദ്, ബിബി രാജേഷ്, സൂണ അരുൺ, നീതു, സിനി സന്തോഷ്, നീനു സാംസൺ, അന്നമ്മ സൂരജ്, ജസീന ഷഫീഖ്, ജയശ്രീ ഗിരീഷ് തുടങ്ങിയവരും നേതൃത്വം നൽകി. മുബാറക് ഷാജഹാനും ഡോ. നവ്യ വിനോദും അവതാരകരായിരുന്നു. ബൈജു അഞ്ചൽ സ്വാഗതവും സന്തോഷ് ചക്കിങ്കൽ നന്ദിയും പറഞ്ഞു. കിംസ് ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

