‘ഓർമയിലെ ഓണം’ പ്രവാസി വെൽഫെയർ രചന മത്സരം
text_fieldsദമ്മാം: ഓണാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ദമ്മാം റീജിയനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഓർമയിലെ ഓണം’ എന്ന വിഷയത്തിൽ രചനമത്സരം സംഘടിപ്പിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട ഓർമ്മകളും അനുഭവങ്ങളുമാണ് പങ്കുവെക്കേണ്ടത്. സൗദിയിലുള്ള എല്ലാ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മലയാള ഭാഷയിലുള്ള രചന മൂന്ന് പേജിൽ കവിയരുത്. പേര്, സൗദിയിലെ സ്ഥലം, മൊബെൽ നമ്പർ (വാട്സ്ആപ്) എന്നിവ രേഖപ്പെടുത്തുക. മുമ്പ് പ്രസിദ്ധീകരിച്ചതോ മറ്റു സ്ഥലങ്ങളിൽ നിന്ന് പകർത്തി എഴുതിയതോ സ്വീകാര്യമല്ല. രചനകൾ പി.ഡി.എഫ് ഫോർമാറ്റിൽ 2025 സെപ്റ്റംബർ 30ന് മുമ്പ് അയക്കണം. മികച്ച മൂന്ന് രചനകൾക്ക് സമ്മാനങ്ങൾ നൽകും.
അയക്കേണ്ട വിലാസം: Ormayileonam@gmail.com. വിശദവിവരങ്ങൾക്ക് 0544016396, 0503205431 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

