Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസിയുടെ ഓണം: ...

പ്രവാസിയുടെ ഓണം: ദൂരങ്ങൾക്കപ്പുറത്തെ നാട്ടുപച്ച

text_fields
bookmark_border
പ്രവാസിയുടെ ഓണം:   ദൂരങ്ങൾക്കപ്പുറത്തെ നാട്ടുപച്ച
cancel
camera_alt

അ​ർ​ഷാ​ദ്

ദേ​ശ​മം​ഗ​ലം

അ​ൽ അ​ഹ്സ

നാ​ടും വീ​ടും വി​ട്ട് മ​റു​നാ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ഓ​രോ മ​ല​യാ​ളി​ക്കും ഓ​ണം കേ​വ​ല​മൊ​രു ഉ​ത്സ​വ​മ​ല്ല; അ​ത് തീ​വ്ര​മാ​യ നോ​വി​െൻറ​യും ഗൃ​ഹാ​തു​ര​ത്വ​ത്തി​െൻറ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്. കാ​റ്റി​ൽ പെ​യ്യു​ന്ന തു​മ്പ​പ്പൂ​വി​െൻറ മ​ണ​വും മു​റ്റ​ത്തെ ഊ​ഞ്ഞാ​ലും തൊ​ടി​യി​ലെ പൂ​ക്ക​ളു​മെ​ല്ലാം കൈ​വി​ട്ടു​പോ​കു​മ്പോ​ഴും, പ്ര​വാ​സി ത​െൻറ മ​ന​സ്സി​ലെ ഓ​ണ​ത്തെ ഒ​ട്ടും മ​ങ്ങാ​തെ ചേ​ർ​ത്തു​വെ​ക്കു​ന്നു.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ തൊ​ടി​ക​ളി​ൽ​നി​ന്ന് പൂ​ക്ക​ൾ പ​റി​ച്ച് പൂ​ക്ക​ള​മി​ട്ട പ​ഴ​യ ബാ​ല്യം പ്ര​വാ​സ​ത്തി​ൽ ഓ​ർ​മ മാ​ത്ര​മാ​ണ്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ പ്ലാ​സ്​​റ്റി​ക് ക​വ​റു​ക​ളി​ൽ വി​ൽ​ക്കാ​ൻ വെ​ച്ച ത​മി​ഴ്നാ​ട​ൻ ചെ​ണ്ടു​മ​ല്ലി​യും വാ​ടി​യ റോ​സാ​പ്പൂ​ക്ക​ളു​മാ​ണ് ഇ​ന്ന് പ്ര​വാ​സി​യു​ടെ അ​ത്ത​പ്പൂ​ക്ക​ളം. എ​ങ്കി​ലും, ഫ്ലാ​റ്റു​ക​ളി​ലെ ടൈ​ൽ​സ് പാ​കി​യ സ്വീ​ക​ര​ണ​മു​റി​ക​ളി​ൽ ആ ​പൂ​ക്ക​ൾ കൊ​ണ്ട് അ​വ​ർ ഒ​രു​ക്കു​ന്ന അ​ത്ത​പ്പൂ​ക്ക​ള​ത്തി​ന് നാ​ട്ടി​ലെ മു​റ്റ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ സ്നേ​ഹ​ത്തി​െൻറ നി​റ​മു​ണ്ടാ​കും. ഓ​ഫി​സ് തി​ര​ക്കു​ക​ളു​ടെ​യും സ​മ​യ​ക്കു​റ​വി​െൻറ​യും ഇ​ട​യി​ലും ബാ​ച്ചി​ല​ർ മു​റി​ക​ളി​ൽ ഓ​ണം ജീ​വ​ൻ വെ​ക്കാ​റു​ണ്ട്. ത​ലേ​ദി​വ​സം രാ​ത്രി മു​ത​ൽ തു​ട​ങ്ങു​ന്ന പ​ച്ച​ക്ക​റി അ​രി​യ​ലും ത​മാ​ശ​ക​ളും, നാ​ട്ടി​ലെ വീ​ട്ടു​കാ​രെ ഫോ​ൺ വി​ളി​ച്ച് പാ​ച​ക​ക്കു​റി​പ്പു​ക​ൾ ചോ​ദി​ച്ച​റി​യു​ന്ന​തു​മെ​ല്ലാം പ്ര​വാ​സ​ത്തി​െൻറ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്.

നാ​ട്ടി​ൽ​നി​ന്ന് എ​ത്തു​ന്ന വാ​ഴ​യി​ല​യി​ൽ 28 കൂ​ട്ടം വി​ഭ​വ​ങ്ങ​ൾ തി​ക​ച്ചു​വെ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും, ഒ​ന്നി​ച്ചി​രു​ന്ന് ക​ഴി​ക്കു​ന്ന ആ ​സാ​മ്പാ​റി​നും പാ​യ​സ​ത്തി​നും സ്നേ​ഹ​ത്തി​െൻറ മാ​ധു​ര്യം ഏ​റെ​യാ​ണ്. ഓ​ണ​ക്കോ​ടി​യു​ടു​ത്ത് നാ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ന്ന വീ​ഡി​യോ കാ​ളു​ക​ളി​ൽ ഒ​രു ചി​രി ബാ​ക്കി​വെ​ക്കു​മ്പോ​ഴും പ്ര​വാ​സി​യു​ടെ ഉ​ള്ളി​ലൊ​രു വി​ങ്ങ​ൽ അ​വ​ശേ​ഷി​ക്കും. നാ​ട്ടി​ലെ അ​ച്ഛ​ന​മ്മ​മാ​രു​ടെ​യും മ​ക്ക​ളു​ടെ​യും കൂ​ടെ ഓ​ണ​മു​ണ്ണാ​ൻ ക​ഴി​യാ​ത്ത​തി​െൻറ സ​ങ്ക​ടം ഒ​രു നി​മി​ഷം ക​ണ്ണു​നി​റ​യ്ക്കു​മെ​ങ്കി​ലും, കൂ​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ളെ സ്വ​ന്തം കു​ടും​ബ​മാ​യി ക​ണ്ട് അ​വ​ർ ആ ​ശൂ​ന്യ​ത മ​റി​ക​ട​ക്കു​ന്നു.

പ്ര​വാ​സ​ലോ​ക​ത്ത് ഓ​ണം ചി​ങ്ങ​മാ​സ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന ഒ​ന്ന​ല്ല. ജാ​തി​യും മ​ത​വും രാ​ഷ്​​ട്രീ​യ​വും മ​റ​ന്ന് മ​ല​യാ​ളി എ​ന്ന ഒ​റ്റ വി​കാ​ര​ത്തി​ൽ അ​വ​ർ ഒ​ന്നാ​കു​ന്ന കാ​ഴ്ച പ്ര​വാ​സ​ത്തി​ലെ ഓ​ണ​ത്തി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കു​ന്നു. ചു​രു​ക്ക​ത്തി​ൽ, ഓ​രോ പ്ര​വാ​സി​യു​ടെ​യും നെ​ഞ്ചി​ലെ മാ​യാ​ത്ത നാ​ട്ടു​ന​ന്മ ത​ന്നെ​യാ​ണ് പ്ര​വാ​സ​ത്തി​ലെ ഓ​രോ ഓ​ണാ​ഘോ​ഷ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateonamgulfsaudiarabia
News Summary - Onam for the expatriate
Next Story